journalism തിരുവനന്തപുരം: ഉള്‍ക്കരുത്തിന്റെ നേര്‍രൂപമായി ഹെയ്ദി, അവള്‍ ഇനി വാര്‍ത്തകളുടെ ലോകത്തേക്ക്. മംഗലാപുരത്ത് ബുരുദ വിദ്യാര്‍ഥിയായിരുന്ന ഹെയ്ദി നാട്ടുകാരുടേയും വീട്ടുകാരുടേയും എതിര്‍പ്പും പരിഹാസവും അവഗണിച്ചാണ് ആണുടലിന്റെ തടവറ ചാടിയത്. അഞ്ച് വര്‍ഷം മുന്‍പാണ് തനിക്കുള്ളിലെ സ്ത്രിത്വം ഹെയ്ദി തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ സ്ത്രീയായി.
Also Read : ചരിത്രം വഴിമാറി; ഇന്ത്യയിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ അഭിഭാഷകയായി സത്യശ്രീ
ശസ്ത്രക്രിയയ്ക്കു ശേഷം എറണാകുളം സെന്റ് തെരേസാസ് കോളെജില്‍ നിന്നും പിജി ഡിപ്ലോമ നേടിയതിന് ശേഷം ബംഗളൂരുവിലും ഡല്‍ഹിയിലുമായി വിവിധ സന്നദ്ധ സംഘടനകളില്‍ പ്രവര്‍ത്തിച്ചു. തിരുവനന്തപുരം പ്രസ് ക്ലബിന്റെ ജേണലിസം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ആദ്യമായിട്ടാണ് ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെടുന്ന ഒരാള്‍ പഠിക്കാനെത്തുന്നത്. ഒരുപക്ഷേ, കേരളത്തിലെ ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ മാധ്യമ പ്രവര്‍ത്തകയാവും ഹെയ്ദി.
Post Your Comments