
ദുബായ്: വീട് ഒരു ചൂതാട്ടുകേന്ദ്രമാക്കിയ പ്രവാസി യുവതിക്ക് ദുബായ് കോടതി മൂന്നു മാസം തടവും 100,000 ദർഹാം പിഴയും വിധിച്ചു. 46 കാരിയായ ഫിലിപ്പിയൻ സ്വദേശിനിയാണ് വീട്ടിൽ ചൂതുകളി നടത്തിയത്. ഇവർ ദുബായിൽ വീട്ടുജോലി ചെയ്‌തു വരികയായിരുന്നു. ജയിൽ ശിക്ഷ കഴിഞ്ഞ ശേഷം ഇവരെ നാടുകടത്താനും കോടതി ഉത്തരവിട്ടു.
ALSO READ: ദുബായ് എയർപോർട്ട് വഴി മയക്കുമരുന്ന് കടത്തൽ; പ്രതിക്ക് 10 വർഷം തടവ്
2017 മെയ് 12നാണ് ഇവരെ പോലീസ് പിടികൂടിയത്. ഇവരുടെ വീട്ടിൽ പോലീസ് റൈഡ് നടത്തുകയും ചൂതുകളി നടത്തിയിരുന്നതായി പോലീസ് കണ്ടെത്തുകയും ചെയ്‌തിരുന്നു. ചോദ്യംചെയ്യലിൽ പ്രതി പോലീസിനോട് കുറ്റം സമ്മതിച്ചു. ചൂതുകളിക്കുന്നവരിൽ നിന്ന് ഇവർ 100 ദിർഹമായിരുന്നു വാങ്ങിയിരുന്നത്.
Post Your Comments