Latest NewsIndia

പട്ടിണി മരണത്തെ തുടര്‍ന്ന് മൂന്ന് ബാലികമാര്‍ മരിച്ച സംഭവം : പിതാവിനെ തെരഞ്ഞ് പൊലീസ്

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഭക്ഷണമില്ലാതെ മൂന്ന് പിഞ്ചുബാലികമാര്‍ മരിച്ച സംഭവം രാജ്യത്തെ തന്നെ ഞെട്ടിച്ചിരിക്കുകയാണ്. കിഴക്കന്‍ ഡല്‍ഹിയിലെ മണ്ഡാവ്‌ലിയില്‍ ജൂലൈ 24നാണു കുട്ടികള്‍ മരിച്ചത്. എന്നാല്‍ ഇവരുടെ മരണത്തിന്റെ യഥാര്‍ത്ഥ കാരണം എന്തെന്ന് ആര്‍ക്കുമറിയില്ല. മരിച്ച കുഞ്ഞുങ്ങളുടെ പിതാവിനെ കിട്ടിയാല്‍ മാത്രമേ കുഞ്ഞുങ്ങള്‍ എന്തായിരുന്നു എന്നതിനെ കുറിച്ചുള്ള വ്യക്തമായ വിവരം ലഭിക്കുകയുള്ളൂ. പിതാവിനെ ഇതുവരെ പൊലീസിന് കണ്ടെത്താനും കഴിഞ്ഞിട്ടില്ല.

കുട്ടികളുടെ മൃതദേഹത്തിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ആമാശയവും കുടലും ശൂന്യമെന്ന് കണ്ടെത്തി. ജൂലൈ 24ന് കുട്ടികള്‍ മരിച്ച അന്നു രാവിലെയാണ് പിതാവ് മംഗള്‍ വീടു വിട്ടുപോയത്. എന്നാല്‍ ഇതുവരെ അയാളെ കുറിച്ച് യാതൊരു വിവരവുമില്ല.

ഇയാള്‍ക്കു വേണ്ടി പ്രത്യേക സംഘങ്ങളെ നിയോഗിച്ച് പോലീസ് തിരച്ചില്‍ തുടങ്ങി. ജോലി തേടി പലപ്പോഴും മൂന്നോ നാലോ ദിവസം വീട്ടില്‍നിന്നു മംഗഇയാള്‍ മാറി നില്‍ക്കുന്നതു പതിവാണെന്നു പോലീസ് പറയുന്നു. മരണവുമായി ബന്ധപ്പെട്ട് ഇപ്പോഴും പോലീസിനു സംശയം ബാക്കി നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയത്.

മരിച്ച മാന്‍സി, പാറോ, സുഖോ എന്നീ ബാലികമാര്‍ എട്ടു ദിവസം ഭക്ഷണം കഴിച്ചിരുന്നില്ലെന്നാണു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കാണുന്നത്. അബോധാവസ്ഥയിലായ കുട്ടികളുമായി ലാല്‍ ബഹാദൂര്‍ ശാസ്ത്രി ആശുപത്രിയിലേക്ക് എത്തിയ കുട്ടികളുടെ അമ്മയും പോലീസിനോടു ചോദിച്ചത് ‘അല്‍പം ഭക്ഷണം തരാമോ’ എന്നായിരുന്നു. ബന്ധുവിനൊപ്പമാണ് ഇവര്‍ ആശുപത്രിയിലെത്തിയത്. എന്നാല്‍ അന്ന് വൈകിട്ടോടെ കുട്ടികള്‍ മരിച്ചു.

ബംഗാള്‍ സ്വദേശിയായ മംഗളിന്റെ ഗ്രാമത്തിലേക്കു തിരച്ചില്‍ വ്യാപിപ്പിച്ചിട്ടുണ്ട്. കുട്ടികളില്‍ രണ്ടുപേര്‍ ഏതാനും ദിവസമായി അസുഖബാധിതരായിരുന്നുവെന്നും ഛര്‍ദിയും വയറിളക്കവും പിടിപെട്ടിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ താമസസ്ഥലത്തു നടത്തിയ തെരച്ചിലില്‍ മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്.

കുട്ടികള്‍ പട്ടിണി കിടക്കാന്‍ തുടങ്ങിയിട്ടും അസുഖബാധിതരായിട്ടും എത്ര നാളായി എന്നതിന്റെ യഥാര്‍ഥ വിവരം അറിയാനും പിതാവിന്റെ മൊഴി നിര്‍ണായകമാണ്.

ബംഗാളില്‍നിന്നുള്ള അഞ്ചംഗ കുടുംബം കുറെനാളായി ഡെല്‍ഹിയിലാണു താമസം. നേരത്തേ താമസിച്ചിരുന്ന സ്ഥലത്തുനിന്നു മണ്ഡാവ്ലിയിലെത്തിയതു ശനിയാഴ്ചയാണ്. മഴയില്‍ മുറിയില്‍ വെള്ളം നിറഞ്ഞതോടെയാണു ഇവര്‍ക്ക് താമസം മാറ്റേണ്ടിവന്നത്. റിക്ഷ വാടകയ്ക്കെടുത്തു വലിച്ചാണു മംഗള്‍ കുടുംബം പുലര്‍ത്തിയിരുന്നത്. എന്നാല്‍ ഏതാനും ദിവസം മുന്‍പു റിക്ഷ മോഷണം പോയി. തുടര്‍ന്നാണ് ജോലി അന്വേഷിച്ചു പോയതെന്നാണു വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button