കൊല്ലം: പാർട്ടിയുമായി തെറ്റിപ്പിരിഞ്ഞ സിപിഎം നേതാവിന്റെ മകൾക്കെതിരെ അപവാദ പ്രചാരണം നടത്തിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ കേസെടുത്തു. പാർട്ടി ബന്ധം ഉപേക്ഷിച്ച നേതാവിന്റെ മകളുടേതെന്ന പേരിൽ അശ്ലീല വീഡിയോയും സന്ദേശങ്ങളും പ്രചരിപ്പിച്ചതിനാണ് കേസ്. ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിനിയാണ് പെൺകുട്ടി. കഴിഞ്ഞ പാർട്ടി സമ്മേളനവുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസങ്ങളെ തുടർന്നായിരുന്നു പെൺകുട്ടിയുടെ പിതാവ് പാർട്ടി വിട്ടത്.
നേതാവിന്റെ മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.എസ്എഫ്ഐ ഏരിയ കമ്മിറ്റിയംഗം സജിൻ സാജൻ, ഡിവൈഎഫ്ഐയുടെ പ്രാദേശിക നേതാവ് അലൻ സോണി എന്നിവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. പെൺകുട്ടി പഠിക്കുന്ന കോളേജിലെ മാഗസിൻ എഡിറ്ററാണ് സജിൻ സാജൻ. സജിൻ സാജൻ പെൺകുട്ടിയെ ഫോണിൽ വിളിച്ച് സംസാരിച്ച ശേഷം അശ്ലീല വീഡിയോയും ശബ്ദ സന്ദേശവും അയച്ചുകൊടുക്കുകയായിരുന്നു.
അലൻ സോണിയാണ് തനിക്കിത് അയച്ചുതന്നതെന്നും സജിൻ പെൺകുട്ടിയോട് പറഞ്ഞിരുന്നു. ഇക്കാര്യം മറ്റാരോടെങ്കിലും പറയുകയോ പരാതി നൽകുകയോ ചെയ്താൽ ഇതിൽ കൂടുതൽ ഉണ്ടാകുമെന്നും വലിയ വില നൽകേണ്ടി വരുമെന്നും സജിൻ ഭീഷണിപ്പെടുത്തിയതായി പെൺകുട്ടി ആരോപിക്കുന്നു.
Post Your Comments