Kerala

എല്‍ഡിഎഫ് സര്‍ക്കാര്‍ കോടികള്‍ മുടക്കി നൽകിയ പരസ്യം കബളിപ്പിക്കലാണെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ഭരണ നിര്‍വഹണ മികവില്‍ കേരളം ഒന്നാമതാണെന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ പരസ്യം വസ്തുതാ വിരുദ്ധവും പൊതു ജനത്തെ കബളിപ്പിക്കുന്നതുമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബംഗളുരുവിലെ പബ്ലിക് അഫയേഴ്‌സ് സെന്ററിന്റെ 2018 ലെ സര്‍വ്വേ അടിസ്ഥാനപ്പെടുത്തിയാണ് പരസ്യം തയ്യാറാക്കിയത് എന്ന് അവകാശപ്പെടുന്നെങ്കിലും സര്‍വ്വേയില്‍ കേരളം പലതിലും ഒന്നാമതല്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു.

Read also: ദാസ്യപ്പണി വിവാദം; മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് രമേശ് ചെന്നിത്തല

പൊതു ഖജനാവിലെ ജനങ്ങളുടെ നികുതിപ്പണം അസത്യം പ്രചരിപ്പിച്ച്‌ മേനി നടിക്കാന്‍ വേണ്ടി ഇടതു സര്‍ക്കാര്‍ ധൂര്‍ത്തടിക്കുന്നത് പൊറുക്കാന്‍ കഴിയാത്ത തെറ്റാണ്. യഥാര്‍ത്ഥത്തില്‍ കേരളം അഞ്ചാം സ്ഥാനത്താണ്. ഒഡീഷയാണ് ഒന്നാം സ്ഥാനത്ത്. ഇത് മറച്ചു വച്ചാണ് കേരളം ഒന്നാം സ്ഥാനത്ത് എന്ന രീതിയിൽ പരസ്യം നൽകിയിരിക്കുന്നത്. നേരത്തെ യുഡിഎഫ് കാലത്തെ മികവിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ രംഗത്തെ പ്രവര്‍ത്തനത്തിന് നീതി ആയോഗ് കേരളത്തിന് ഒന്നാം സ്ഥാനം നല്‍കിയപ്പോള്‍ അതിന്റെ പിതൃത്വം ഇപ്പോഴത്തെ ആരോഗ്യ മന്ത്രി ഏറ്റെടുത്തത് പോലെ തന്നെയാണ് ഈ പരസ്യമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button