ന്യൂഡല്‍ഹി: ഡി.എം.കെ പ്രസിഡന്റും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ എം.കരുണാനിധിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരവെ അദ്ദേഹത്തിന്റെ ആരോഗ്യനില മെച്ചപ്പെടാൻ പ്രാര്‍ത്ഥിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കരുണാനിധിയുടെ ആരോഗ്യനിലയെ കുറിച്ച് എം.കെ.സ്‌റ്റാലിനുമായും കനിമൊഴിയുമായും താന്‍ സംസാരിച്ചെന്നും, എല്ലാതരത്തിലുള്ള സഹായവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ടെന്ന് ട്വിറ്ററില്‍ മോദി വ്യക്തമാക്കി.
ALSO READ: ആരോഗ്യനിലയിൽ ആശങ്ക; കരുണാനിധിയെ കാണാൻ കമൽഹാസനും നേതാക്കളും എത്തി
ചെന്നൈയിലെ ഗോപാലപുരത്തെ വസതിയിലാണ് കരുണാനിധി ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്നത്. ആരോഗ്യ നില വഷളായതിനെ തുടര്‍ന്ന് ഇവിടേക്ക് പ്രമുഖ നേതാക്കളുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും ഒഴുക്കാണ്. ഉപമുഖ്യമന്ത്രി ഒ.പനീര്‍സെല്‍വം, മക്കള്‍ നീതി മയ്യം നേതാവും നടനുമായ കമലഹാസന്‍ എന്നിവര്‍ ഇന്നലെ കരുണാനിധിയെ സന്ദര്‍ശിച്ചിരുന്നു.
Post Your Comments