
ന്യൂഡല്‍ഹി: അയല്‍രാജ്യങ്ങളുടെ സ്ഥിതി എന്തു തന്നെയായാലും അത് നേരിടാന്‍ ഇന്ത്യ തയ്യാറാണെന്ന് കേന്ദ്ര മന്ത്രി രാജ്യവര്‍ധന്‍ സിംഗ് റാത്തോഡ്. പാക്കിസ്ഥാനില്‍ ഭരണ മാറ്റത്തിന്‍റെ പശ്ചാത്തലത്തിലാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. പാക്കിസ്ഥാനുമായുള്ള ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താനേ ഇന്ത്യ എന്നും ശ്രമിച്ചിട്ടുള്ളു.അയല്‍രാജ്യങ്ങളിലെ രാഷ്ട്രീയ സ്ഥിതി എന്തു തന്നെയായാലും അത് നേരിടാന്‍ ഇന്ത്യ സജ്ജമാണ്. പാക്കിസ്ഥാനില്‍ ഇമ്രാന്‍ ഖാന്‍റെ നേതൃത്വത്തിലുള്ള പിടിഐ അധികാരത്തിലെത്തുന്നതിനെ വിലയിരുത്തുകയായിരുന്നു അദ്ദേഹം.
ALSO READ: അയല്‍രാജ്യങ്ങളിലേയ്ക്ക് പോകാന്‍ ആധാര്‍ വേണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍
Post Your Comments