ഇന്ത്യയ്ക്ക് വേണ്ടി ഒളിമ്പിക്സ് വെള്ളി മെഡല്‍ നേടിയിട്ടുള്ള കേന്ദ്രമന്ത്രി രാജ്യവര്‍ദ്ധന്‍ സിംഗ് റാത്തോഡിന്‍റെ മകന്‍ മാനവാദിത്യ സിംഗ് റാത്തോഡ് ഉള്‍പ്പെട്ട ഇന്ത്യന്‍ ജൂനിയര്‍ ഷൂട്ടിംഗ് ടീം യൂറോപ്പില്‍ നടന്ന 2 അന്തരാഷ്ട്ര ടൂര്‍ണമെന്‍റുകളില്‍ നിന്ന് 4 സ്വര്‍ണ്ണവും, 6 വെള്ളിയും, 10 ഓട്ടു മെഡലുകളുമായി മടങ്ങിയെത്തി.
ഫിന്‍ലന്‍റിലെ ഒരിമാറ്റിലയില്‍ വച്ച് നടന്ന 8-ആമത് അന്താരാഷ്‌ട്ര ജൂനിയര്‍ ഷോട്ട്ഗണ്‍ കപ്പില്‍ മാനവാദിത്യ സിംഗ് റാത്തോഡ് സ്വര്‍ണ്ണം നേടി. കീര്‍ത്തി ഗുപ്തയും വനിതാ വിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടി. ട്രാപ് ഇവന്‍റില്‍ ആണ് ഇരുവരും ഇന്ത്യയ്ക്ക് വേണ്ടി സ്വര്‍ണ്ണമണിഞ്ഞത്.
ചെക്ക് റിപ്പബ്ലിക്കിലെ പ്ലെസ്നില്‍ നടന്ന 26-ആമത് ഷൂട്ടിംഗ് ഹോപ്സ് ടൂര്‍ണമെന്‍റില്‍ 10-മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ അര്‍ജുന്‍ ബബുത, പ്രതീക് ബോര്‍സെ, പ്രശാന്ത് എന്നിവരടങ്ങിയ ടീം ഇന്ത്യയ്ക്കായി സ്വര്‍ണ്ണം നേടി.
Post Your Comments