കോഴിക്കോട് ആസ്ഥാനമായ കിര്‍ടാര്‍ഡ്‌സില്‍ കേന്ദ്രധനസഹായത്തോടെ നടത്തുന്ന വിവിധ പ്രോജക്ടുകള്‍ക്കായി താത്കാലികാടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കാന്‍ നിശ്ചിതയോഗ്യതയുള്ളവരെ തിരഞ്ഞെടുക്കുന്നു. റിസര്‍ച്ച് അസോസിയേറ്റ് (ആന്ത്രോപ്പോളജി), റിസര്‍ച്ച് അസോസിയേറ്റ് (നാച്വറല്‍ റിസോഴ്‌സസ്/സോഷ്യല്‍ ഡെവലപ്‌മെന്റ്), റിസര്‍ച്ച് ഫെല്ലോ (ഹാംലറ്റ് ഡെവലപ്‌മെന്റ്), കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ എന്നിവരുടെ ഓരോ ഒഴിവുകളാണുള്ളത്.
നിര്‍ദ്ദിഷ്ട മാതൃകയിലുള്ള അപേക്ഷയും വിജ്ഞാപനത്തിന്റെ വിശദാംശങ്ങളും www.kirtads.kerala.gov.in ല്‍ ലഭിക്കും. അപേക്ഷകള്‍ ആവശ്യമായ സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ഡയറക്ടര്‍, കിര്‍ടാഡ്‌സ്, ചേവായൂര്‍ പി.ഒ, കോഴിക്കോട് -673017 എന്ന വിലാസത്തിലോ, career.kirtads@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ ആഗസ്റ്റ് എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. അപേക്ഷ അയക്കുന്ന കവറിന് പുറത്ത് അപേക്ഷിക്കുന്ന പ്രോജക്ടിന്റെയും, തസ്തികയുടേയും പേര് നിര്‍ബന്ധമായി എഴുതണം. ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട ഉദ്യോഗാര്‍ഥികളെ അഭിമുഖത്തിനുള്ള തീയതി, സമയം എന്നിവ പിന്നീട് അറിയിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 2356805.
Also read : അദ്ധ്യാപക തസ്തികയില്‍ ഒഴിവ്
Post Your Comments