ന്യൂഡല്‍ഹി: പാക്കിസ്ഥാന്‍ ദേശീയ അസംബ്ലി തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ വിജയിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വിഷയ്തില്‍ പ്രതികരണവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി ആര്‍.കെ.സിങ്. സൈന്യത്തിന്റെ പിന്തുണയോടെയാണ് ഇമ്രാന്‍ ഖാന്‍ അധികാരത്തിലെത്തുന്നത്. അതിനാല്‍ തന്നെ പാക്കിസ്ഥാന്‍ തെഹ്രീകെ ഇന്‍സാഫ്(പിടിഐ) പാര്‍ട്ടി തലവന്‍ ഇമ്രാന്‍ ഖാന്‍ തലവനായെത്തിയാല്‍ ഇന്ത്യയോടുള്ള ശത്രുതയ്ക്ക് പാക്കിസ്ഥാന്‍ യാതൊരു മാറ്റവും വരുത്തില്ലെന്ന് ആര്‍.കെ.സിങ് പറഞ്ഞു.
പട്ടാളം ഭരണം കയ്യാളുന്ന സാഹചര്യത്തില്‍ ഇന്ത്യയിലേക്ക് അതിര്‍ത്തി കടന്നുള്ള പാക്കിസ്ഥാന്റെ ഭീകരാവാദത്തിലും ഒരു മാറ്റവുമുണ്ടാകില്ല. അതിലെല്ലാം നയം തീരുമാനിക്കുന്നത് ഇമ്രാന്‍ ഖാനായിരില്ല, സൈന്യമായിരിക്കുമെന്നും സിങ് പറഞ്ഞു. തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ പുറത്താക്കിയതും അദ്ദേഹത്തിനെയും മകളെയും ജയിലിലാക്കിയതും പാക്ക് സൈന്യമാണ്. കൂടാതെ തിരഞ്ഞെടുപ്പ് ക്രമക്കേടുകള്‍ നിറഞ്ഞതായിരുന്നെന്ന് സിങ് പറഞ്ഞു.
Also Read : ഇന്ത്യയെ വെല്ലുവിളിച്ച് ഇമ്രാന്‍ ഖാന്‍ : ഇന്ത്യക്ക് പാകിസ്ഥാനെ ഒരിക്കലും തകര്‍ക്കാനാകില്ല
തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി ഷരീഫിന്റെ പിഎംഎല്‍(എന്‍) പാര്‍ട്ടിയും ആരോപിച്ചിരുന്നു. പാക്കിസ്ഥാനിലെ തിരഞ്ഞെടുപ്പു ക്രമക്കേടിനെപ്പറ്റി ആ രാജ്യത്തുള്ള മറ്റു പാര്‍ട്ടിക്കാരും നിരീക്ഷകരും തന്നെ പറയുന്നുണ്ട്. എല്ലായിപ്പോഴും അദ്ദേഹം പട്ടാളം മുന്‍നിര്‍ത്തിയ സ്ഥാനാര്‍ഥിയായിരുന്നെന്നും മുന്‍ ആഭ്യന്തര സെക്രട്ടറി കൂടിയായ ആര്‍.കെ.സിങ് പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക പ്രതികരണം ഇതുവരെയുണ്ടായിട്ടില്ല.
Post Your Comments