
നമ്മുടെ ജീവിതത്തില്‍ എപ്പോഴും കേള്‍ക്കുന്ന ഒന്നാണ് കൂടോത്ര ദോഷങ്ങളും ശത്രുദോഷങ്ങളും. ആഭിചാര ക്രിയകളുടെ ഭാഗമായി നമ്മെ നശിപ്പിക്കാന്‍ ശത്രുക്കള്‍ ശ്രമിക്കുമെന്ന് വിശ്വസിക്കുന്നു. അത്തരം ദുഷ്ട ശക്തികളില്‍ നിന്നും രക്ഷ നേടാന്‍ ഉത്തമ മാര്‍ഗ്ഗമാണ് ഹനുമാന്‍ ഭജനം.
ചിരഞ്ജീവിയും തികഞ്ഞ രാമഭക്തനും രുദ്രാവതാരവുമായ ശ്രീ ഹനുമാന്‍ ബ്രഹ്മചാരികളായ ഭക്തരുടെ ഇഷ്ട ദൈവമാണ് ശ്രീ ഹനുമാന്‍. കലികാലത്ത് ഹനുമാന്‍ സ്വാമിയെ പ്രാര്‍ത്ഥിക്കുന്നത് ദുരിതങ്ങളകറ്റും. സപ്ത ചിരഞ്ജീവികളിലൊരാളായ ഹനൂമാന്‍റെ ജന്മനക്ഷത്രമായ മൂലം നാളില്‍ ഹനൂമാന്‍ സന്നിധിയില്‍ ചെന്ന് പ്രാര്‍ഥിച്ചാല്‍ സര്‍വവിധ ദോഷങ്ങളും അകന്ന് സര്‍വകാര്യസിദ്ധിയാണ് ഫലം. ഹനുമത് സ്വാമിയ്ക്ക് നടത്തുന്ന പ്രധാന വഴിപാടുകളും അവയുടെ ഫലങ്ങളും അറിയാം.
READ ALSO:ഏകാദശി വ്രതത്തിന്റെ പ്രാധാന്യം
വെണ്ണ, വെറ്റിലമാല, വടമാല, കുങ്കുമച്ചാര്‍ത്ത് തുടങ്ങിയവയാണ് പ്രധാന വഴിപാടുകള്‍. വെറ്റിലമാല സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ സമൃദ്ധിയുണ്ടാകും. വിവാഹതടസ്സം നീങ്ങും. വടമാല വഴിപാട് ആയുരാരോഗ്യവും സിന്ദൂരക്കാപ്പ് മനസ്സുഖവും വെണ്ണക്കാപ്പ് കാര്യവിജയവും പ്രദാനം ചെയ്യുന്നു. തുളസിമാല സമര്‍പ്പിച്ച് പ്രാര്‍ത്ഥിച്ചാല്‍ തീരാവ്യാധികള്‍ അകലും. ഭഗവത്സന്നിധി വലംവെച്ചു പ്രാര്‍ഥിച്ചാല്‍ കൂടോത്ര ദോഷങ്ങളും ശത്രുദോഷങ്ങളും അകലും. ശ്രീരാമജയം എന്ന് കടലാസില്‍ എഴുതി മാല കോര്‍ത്ത് ഹനൂമാന്‍ സ്വാമിക്ക് സമര്‍പ്പിച്ച് പ്രാര്‍ഥിച്ചാല്‍ സര്‍വകാര്യവിജയം ഉണ്ടാകും.
Post Your Comments