ഹോണ്ട ഏവിയേറ്ററിന്റെ നവീകരിച്ച മോഡൽ ഇന്ത്യൻ വിപണിയിൽ. 55,157 രൂപ മുതലാണ് വിപണി വില. സ്റ്റാന്‍ഡേര്‍ഡ്, അലോയ് / ഡ്രം, അലോയ് / ഡിസ്‌ക് എന്നീ മൂന്നു വകഭേദങ്ങളിൽ എത്തുന്ന ഏവിയേറ്റർ നിലവിലുള്ള ഓര്‍ക്കിഡ് പര്‍പ്പിള്‍ മെറ്റാലിക്, ലഷ് മജെന്ത മെറ്റാലിക്, ഇംപീരിയല്‍ റെഡ് മെറ്റാലിക് നിറങ്ങള്‍ക്ക് പുറമെ പുതിയ മാറ്റ് ആക്സിസ് ഗ്രെയ് മെറ്റാലിക്, ക്യാന്‍ഡി ജാസി ബ്ലൂ നിറങ്ങളിലും ലഭ്യമാകും.
Read also: പുതിയ ആക്ടിവ-ഐ വിപണിയിലെത്തിച്ച് ഹോണ്ട
സീറ്റ് തുറക്കാനുള്ള പ്രത്യേക സ്വിച്ച് ഉള്‍പ്പെടുന്ന ഫോര്‍ ഇന്‍ വണ്‍ ലോക്ക് സംവിധാനം, സാധനങ്ങള്‍ കൊളുത്തിയിടാന്‍ ഉപകരിക്കുന്ന മുന്‍ പിന്‍ കൊളുത്തുകള്‍ എന്നിവയാണ് ഏവിയേറ്ററിന്റെ പ്രധാന സവിശേഷതകൾ. 109.19 സിസി നാലു-സ്ട്രോക്ക് എയര്‍ കൂള്‍ഡ് എഞ്ചിന് 8 bhp കരുത്തും 8.9 Nm torque ഉം പരമാവധി സൃഷ്ടിക്കാൻ കഴിയും. ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് പാനലില്‍ നീല ബാക്ക്ലിറ്റ് വെളിച്ചമാണ് നല്‍കിയിരിക്കുന്നത്. ലോഹനിര്‍മ്മിത മഫ്ളര്‍ പ്രൊട്ടക്ടറും ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്ന മാറ്റങ്ങളാണ്.
Post Your Comments