KeralaLatest News

പോപ്പുലര്‍ഫ്രണ്ടിനും എസ്.ഡി.പി.ഐ.യ്ക്കുമെതിരേ ത്രിതല സംഘത്തിന്റെ അന്വേഷണം

തിരുവനന്തപുരം: പോപ്പുലര്‍ഫ്രണ്ട്, എസ്.ഡി.പി.ഐ. സംഘടനകള്‍ക്കെതിരേ ആഭ്യന്തരവകുപ്പിന്റെ ശക്തമായ അന്വേഷണത്തിന് നിര്‍ദ്ദേശം. നിരോധിത സംഘടനയായ സിമിയുടെ പ്രവര്‍ത്തകര്‍ ഇപ്പോള്‍ പോപ്പുലര്‍ ഫ്രണ്ടിലും എസ്ഡിപിഐയിലും സജീവമായി പ്രവര്‍ത്തിക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഭ്യന്തരവകുപ്പിന്റെ മൂന്നുവിഭാഗങ്ങള്‍ ഒരുമിച്ചാണ് അന്വേഷണം നടത്താൻ തീരുമാനിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങള്‍ അന്വേഷിക്കുന്ന ഇന്റേണല്‍ സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍ ടീം (ഐ.എസ്.ഐ.ടി.), സംസ്ഥാന ഇന്റലിജന്‍സ്, ലോക്കല്‍ പോലീസ് എന്നീ വിഭാഗങ്ങള്‍ ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്.

അന്വേഷണം പൂര്‍ത്തിയാക്കി ജൂലായ് 31-നകം റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അഖിലകേസിലെ ഹൈക്കോടി മാര്‍ച്ച്, വാട്‌സ് ആപ്പ് ഹര്‍ത്താല്‍ തുടങ്ങി ഏറ്റവും അവസാനം മഹാരാജാസിലെ എസ്എഫ്‌ഐ നേതാവിന്‍രെ കൊലപാതകം വരെ എത്തി നില്‍ക്കുന്ന പ്രവര്‍നങ്ങള്‍ക്ക് തീവ്രവാദ സ്വഭാവമുള്ളതായി പോലിസ് കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായാണ് അന്വേഷണത്തിന് ആഭ്യന്തരവകുപ്പ് തയ്യാറെടുക്കുന്നത്.നിരോധിത സംഘടനയായ സിമിയുടെ പഴയകാല പ്രവര്‍ത്തകര്‍ ഇപ്പോള്‍ സജീവമായിരിക്കുന്ന സംഘടനകളെക്കുറിച്ചും വിവിധ കേസുകളില്‍ ഉള്‍പ്പെട്ട പ്രവര്‍ത്തകരെക്കുറിച്ചും അന്വേഷണമുണ്ടാവും.

എസ്.ഡി.പി.ഐ.യുടെ തലപ്പത്തുള്ള നാലുപേര്‍ സിമിയുടെ പഴയനേതാക്കളാണ്. പോപ്പുലര്‍ഫ്രണ്ടിന്റെ കേഡര്‍ അംഗങ്ങളായി സംസ്ഥാനത്ത് ഏകദേശം 25,000 പേര്‍ സജീവമായുണ്ടെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. അത്രതന്നെ അംഗങ്ങള്‍ ഗള്‍ഫിലുമുണ്ട്. കൂടുതല്‍ പേര്‍ സൗദി അറേബ്യയിലാണ്. എന്നും റിപ്പോർട്ട് ഉണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button