KeralaLatest News

ക്രമക്കേട് : ഡിസി ഫൗണ്ടേഷന്റെ പദ്ധതി കേന്ദ്രസർക്കാർ റദ്ദാക്കി : 4.45 കോടി തിരിച്ചു പിടിക്കാൻ കേന്ദ്ര നിർദ്ദേശം

ന്യൂഡൽഹി : കേന്ദ്രസഹായത്തോടെയുള്ള പദ്ധതിയിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് ഡിസി ഫൗണ്ടേഷനിൽ നിന്ന് നാലരക്കോടി തിരിച്ചു പിടിക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശം.സർക്കാരിന്റെ നിർദ്ദേശത്തിൽ സാംസ്കാരിക വകുപ്പ് മന്ത്രി മഹേഷ് ശർമ്മ ഒപ്പിട്ടു തുടർനടപടികൾക്ക് അയച്ചു.ഡിസി ഫൗണ്ടേഷന്റെ ടാഗോർ സാംസ്കാരിക നിലയം പദ്ധതിയിലാണ് കേന്ദ്രസർക്കാരിന്റെ ഇടപെടൽ. പണം തിരിച്ചു പിടിക്കുന്നതിനായി ഫൗണ്ടേഷനെതിരായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് കേസെടുക്കും.20 കോടിയുടെ പദ്ധതിക്ക് 9 കോടിയായിരുന്നു കേന്ദ്രസഹായം . ഇതിൽ നാലരക്കോടി കൈമാറിയിരുന്നു.

മൂന്നു വർഷം മുൻപ് തുക നൽകിയെങ്കിലും പ്രാരംഭ പ്രവർത്തനങ്ങൾ പോലും നടന്നിരുന്നില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.ഡിസിയുടെ സ്വാശ്രയ കോളേജിന്റെ ഭാഗമായി സാംസ്കാരിക കേന്ദ്രത്തെ മാറ്റാനുള്ള ശ്രമമാണെന്ന് ആരോപണമുയർന്നിരുന്നു. കലാകാരന്മാർക്കും സഹൃദയർക്കും പെട്ടെന്ന് എത്തിച്ചേരാൻ കഴിയുന്ന വിധത്തിൽ തലസ്ഥാനങ്ങളിലോ പ്രധാന നഗരങ്ങളിലോ വേണം പദ്ധതി നടപ്പാക്കാൻ എന്ന നിർദ്ദേശം ഉണ്ടായിരിക്കെ വാഗമണിൽ പദ്ധതി സ്ഥാപിക്കാൻ തീരുമാനിച്ചതിനു പിന്നിൽ മറ്റ് ലക്ഷ്യങ്ങൾ ഉണ്ടെന്നും ആരോപണം ഉയർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button