Latest NewsCinema

‘ചിലപ്പോള്‍ പെണ്‍കുട്ടി’യുടെ ഓഡിയോ ലോഞ്ച് കലാഭവന്‍ തിയേറ്ററില്‍ നടന്നു

പ്രസാദ് നൂറനാട് സംവിധാനം ചെയ്യുന്ന ചിലപ്പോള്‍ പെണ്‍കുട്ടി എന്ന ചിത്രം റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ച് ഇന്ന് വഴുതക്കാട് കലാഭവന്‍ തിയേറ്ററില്‍ നടന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ മുഖ്യാതിഥി ആയിരുന്നു.

ചിത്രത്തില്‍ അഞ്ച് ഗാനങ്ങളാണുള്ളത്. മരുകന്‍ കാട്ടാക്കട, രാജീവ് ആലുങ്കല്‍, എം കമ്മറുദ്ദീന്‍, എസ് എസ് ബിജു എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് വരികള്‍ എഴുതിയിരിക്കുന്നത്. ജെപി ശര്‍മയാണ് ചിത്രത്തിലെ ഹിന്ദി ഗാനം രചിച്ചിരിക്കുന്നത്. ഡോ. വൈക്കം വിജയലക്ഷ്മി, അഭിജിത്ത് കൊല്ലം, അര്‍ച്ചന വി പ്രകാശ്, ജിന്‍ഷ ഹരിദാസ് , അടുത്തിടെ സോഷ്യല്‍ മീഡിയ തരംഗമായ രാകേഷ് ഉണ്ണി തുടങ്ങിയവരും ഗാനങ്ങള്‍ ആലപിക്കുന്നുണ്ട്.

READ ALSO: ചിലപ്പോള്‍ പെണ്‍കുട്ടിയുടെ ഓഡിയോ ലോഞ്ച് ലൈവായി കാണാം

നവാഗതരായ ആവണി എസ് പ്രസാദും, കാവ്യാ ഗണേശും പ്രധാന വേഷത്തില്‍ എത്തുന്ന സിനിമയില്‍ സമ്രീന്‍ രതീഷ് കശ്മീര്‍ പെണ്‍കുട്ടിയായി എത്തും. കൃഷ്ണചന്ദ്രന്‍ ,സുനില്‍ സുഗത , അരിസ്റ്റോസുരേഷ്, ദിലീപ് ശങ്കര്‍, സുനീഷ്ച്ചുനക്കര ശരത്ത്, പ്രീയ രാജീവ്, ശ്രുതി രജനീകാന്ത്, ശിവ മുരളി,ജലജ, നൗഷാദ്, അഡ്വ.മുജീബ് റഹുമാന്‍, തുടങ്ങി ഒട്ടേറെ പുതുമുഖങ്ങളും അഭിനയിക്കുന്നു.

 

shortlink

Related Articles

Post Your Comments


Back to top button