Latest NewsKerala

ഹനാന്‍ എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ച് കോളേജ് അധികൃതര്‍ക്കും ചിലത് പറയാനുണ്ട്

തൊടുപുഴ : യൂണിഫോമിൽ മീൻ വിൽക്കാൻ പോകുന്ന ഹനാന്‍ എന്ന പെൺകുട്ടിയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം . ഹനാന്റെ കഷ്ടപ്പാടുകൾ കണ്ട് സംവിധായകൻ അരുൺ ഗോപി സിനിമയിൽ അവസരം കൊടുത്തതും പിന്നീട് അത് സിനിമയുടെ പ്രൊമോഷൻ എന്ന പേരിൽ വിവാദങ്ങളാകുകയും ചെയ്തു. എന്നാൽ ഹനാന്‍ എന്ന വിദ്യാര്‍ത്ഥിയെക്കുറിച്ച് കോളേജ് അധികൃതര്‍ക്കും ചില കാര്യങ്ങൾ വ്യക്തമാക്കുകയാണ്.

Read also:ഹനാന്‍ ഏവരെയും വിഢികളാക്കിയോ? സത്യം ഇതാണ്

കടുത്ത ആരോപണം നേരിടുന്ന ഹനാന്‍ ഏറെ കഷ്ടപ്പാടുകള്‍ നേരിടുന്ന പശ്ചാത്തലത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥിയാണെന്ന് കോളേജ് അധികൃതര്‍ വ്യക്തമാക്കി . ഒരു പരിപാടിക്കിടെ കടുത്ത ചെവിവേദന മൂലം ബുദ്ധിമുട്ടിയ ഹനാനെ സഹായിച്ചത് അധ്യാപകരാണെന്നും കോളേജ് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാന്‍ ഏറെ കഷ്ടപ്പെടുന്ന കുട്ടിയാണെന്നും പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും ഏറെ സജീവമാണ് ഹനാനെന്നും തൊടുപുഴ അല്‍ അസര്‍ കോളേജ് അധികൃതര്‍ മാധ്യമങ്ങളോട് തുറന്നുപറഞ്ഞു.

ഹനാനെക്കുറിച്ചുള്ള വാർത്ത സത്യസന്ധമാണെന്ന് സഹപാഠികൾ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു. ഇന്നലെയാണ് കൊച്ചി പാലാരിവട്ടത്ത് കോളേജ് യൂണിഫോമില്‍ മല്‍സ്യം വില്‍ക്കുന്ന ഹനാന്റെ വാര്‍ത്ത പുറത്ത് വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button