Latest NewsInternational

തെരഞ്ഞെടുപ്പ് ഫലം അഗീകരിക്കാതെ പാക് പാർട്ടികൾ, അമേരിക്കയ്ക്കും സംശയം

ഇസ്ലാമാബാദ്: തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് രണ്ട് പ്രമുഖ എതിർകക്ഷികൾ പ്രഖ്യാപിച്ചത് ഇമ്രാൻ ഖാന് തലവേദനയായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് ഫലത്തിൽ അമേരിക്കയും സംശയം പ്രകടിപ്പിച്ചു.ഫലം പുറത്ത് വിടാൻ വൈകിയതും പോളിങ് കേന്ദ്രങ്ങളിൽ എതിർപാർട്ടികളുടെ ഏജന്‍റുമാരെ കയറ്റാത്തതും സംശയം കൂട്ടുന്നു. അമേരിക്കയും ഫലത്തിൽ സംശയം പ്രകടിപ്പിച്ചത് ഇമ്രാന് തിരിച്ചടിയായി.

സാമ്പത്തിക പ്രതിസന്ധി, ജനസംഖ്യാ വർധനവ്, ജലക്ഷാമം, ഭീകരസംഘടനകളുടെ സ്വാധീനം.ഈ വെല്ലുവിളികൾ മറികടക്കാൻ നേരിയ ഭൂരിപക്ഷം തടസ്സമാകും. ദേശീയ അസംബ്ളിയിലിലെ നൂറിലധികം എംപിമാർ ഫലം അംഗീകരിക്കുന്നില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.ഇമ്രാനെ പിന്തുണയ്ക്കുന്ന സ്വതന്ത്രരുടെ കടിഞ്ഞാൺ സൈന്യത്തിന്‍റെ കയ്യിലാവും. ഇന്ത്യ ആഗ്രഹിച്ച ഫലമല്ല ഇത്. മോദി- നവാസ് ഷെരീഫ് ബന്ധം ഉയർത്തിയായിരുന്നു ഇമ്രാന്‍റെ പ്രചരണം.

മോദിയുമായി ആശയവിനിമയത്തിന് ഇമ്രാൻ ശ്രമിക്കുമെങ്കിലും നിറുത്തിവച്ച ചർച്ചയിൽ ഉടൻ എന്തെങ്കിലും മാറ്റം പ്രതീക്ഷിക്കേണ്ടതില്ല. ഭീകരസംഘടനകൾക്ക് ഇമ്രാന്‍റെ വരവ് ആവേശം പകരുമെന്ന ആശങ്കയും സൗത്ത് ബ്ലോക്കിനുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button