കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ് തൃശൂര്‍ സ്വദേശിയായ ഹനാന്‍. അച്ഛനും അമ്മയും പണ്ടേ വേര്‍പിരിഞ്ഞതിനാല്‍ സ്വന്തമയാ അധ്വാനിച്ച് പഠിക്കേണ്ടി വന്ന പെണ്‍കുട്ടി. പ്ലസ്ടുവരെ മുത്തുമാലകള്‍ ഉണ്ടാക്കി വിറ്റും കുട്ടികള്‍ക്ക് ട്യൂഷനെടുത്തുമാണ് കുടുംബത്തെ മുന്നോട്ട് നീട്ടിയത്. പ്ല സാടൂ കഴിഞ്ഞപ്പോൗള്‍ മാടവനയിലെ ഒരു ചെറിയ വീടകവീട്ടില്‍ താമസിപച്ചുകൊണ്ട് തൊടുപുഴയിലെ അല്‍അസര്‍കോളജിലെ മൂന്നാംവര്‍ഷ കെമിസ്ട്രി വിദ്യാര്‍ത്ഥിനിയായി ഹനാന്‍.
ഇതിന്റെ ഇടയ്ക്ക് എറണാകുളത്ത് കോള്‍സെന്ററില്‍ ഒരു വര്‍ഷത്തോളം ജോലിചെയ്തു. ഈ സമയത്ത് ചെവിക്ക് ചെറിയ തകരാറുണ്ടായി. ശസ്ത്രക്രിയ വേണ്ടിവന്നു. കോളജ് അധികൃതരുടെ അധീനതയിലുള്ള ആശുപത്രിയായതിനാല്‍ ചികിത്സ സൗജന്യമായിരുന്നു. ഡോക്ടറാവണമെന്നാണ് ഹനാന്റെ വലിയ സ്വപ്നം. മീന്‍ വില്‍പനയുടെ ഇടയ്ക്ക് കലാപരമായ വാസനയും ഹനാനുണ്ട്. നല്ലൊരു അവതാരകയും ഡബ്ബിങ് ആര്‍ട്ടിസ്റ്റും കവയിത്രിയും കൂടിയാണ്. കലാഭവന്‍ നടത്തിയ പല പരിപാടികളിലും ഹനാന്‍ പങ്കെടുത്തിട്ടുണ്ട്.
Also Read : ഹനാന്‍ പറയുന്നതെല്ലാം പച്ചക്കള്ളം, പൊളിച്ചടുക്കി യുവാവ്(വീഡിയോ)
എന്നാല്‍ ഇതന്നുമല്ല ഹനാനെ സോഷ്യമീഡിയകളില്‍ പ്രശസ്തിയാക്കിയത്. കൊച്ചി പാലാരിവട്ടം തമ്മനം ജംങ്ഷനില്‍ കൊളജ് യൂണിഫോം ധരിച്ച് മീന്‍ വില്‍ക്കുന്ന ഒരു ചെറിയ പെണ്‍കുട്ടിയെ സോഷ്യല്‍മീഡിയ ഇരുകൊകളും നീട്ടി സ്വീകരിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്നുമണിക്ക് എഴുന്നേല്‍ക്കുന്ന ഹനാന്‍ ഒരു മണിക്കൂര്‍ പഠിക്കും. പിന്നീട് ഒട്ടും സമയം കളയാതെ എഴുന്നേറ്റ് സൈക്കിളുമെടുത്തിറങ്ങും. കിലോമീറ്ററുകള്‍ സൈക്കിള്‍ ചവിട്ടി ചമ്പക്കര മീന്‍ മാര്‍ക്കറ്റിലേക്ക്.
അവിടെനിന്ന് മീനും സൈക്കിളും ഓട്ടോയില്‍ കയറ്റി തമ്മനത്തേക്ക്. മീന്‍ അവിടെ ഇറക്കിവെച്ച് താമസസ്ഥലത്തേക്ക് മടങ്ങും. മാടവനയിലെ വാടകവീട്ടില്‍ മടങ്ങിയെത്തിയാല്‍ കുളിച്ചൊരുങ്ങി 7.10-ന് 60 കിലോമീറ്ററോളം അകലെയുള്ള തൊടുപുഴയിലെ അല്‍ അസര്‍ കോളജിലേക്ക്. വൈകിട്ട് മൂന്നരയ്ക്ക് കോളജ് വിട്ടാല്‍ ഓട്ടമാണ് തമ്മനത്തേക്ക്. രാവിലെ എടുത്തുവെച്ച മീന്‍പെട്ടിയെടുത്ത് കച്ചവടം തുടങ്ങും. 20 കിലോഗ്രാം മീന്‍ അരമണിക്കൂറില്‍ തീരും.
Post Your Comments