Latest NewsGulf

വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ എൻജിനീയർമാർക്കെതിരെ നടപടിയുമായി ഈ ഗൾഫ് രാജ്യം

റിയാദ് : വ്യാജ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ജോലി നേടിയ എൻജിനീയർമാർക്കെതിരെ കർശന നടപടിയുമായി സൗദി അറേബ്യ. രാജ്യാന്തര തലത്തിലെ പ്രശസ്ത യൂണിവേഴ്സിറ്റികളുടെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച 712 എൻജിനീയർമാർക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

കുറ്റം തെളിഞ്ഞാൽ മൂന്നു വർഷം തടവും മൂന്ന് ലക്ഷം റിയാൽ വരെ പിഴയും ശിക്ഷ നൽകണമെന്നും  വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കുന്നവരെ ആജീവനാന്ത വിലക്കേർപ്പെടുത്തി നാടുകടത്തണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നു.

വ്യാജ സർട്ടിഫിക്കറ്റുകൾ കണ്ടെത്തിയതോടെ സൗദിയിൽ നിയമം കൂടുതൽ കർശനമാക്കി. സൗദി കൗൺസിൽ ഓഫ് എൻജിനീയേഴ്സിൽ പുതുതായി രാജ്യത്തെത്തുന്നവരും ഇഖാമ പുതുക്കുന്നവരും റജിസ്റ്റർ ചെയ്യണമെന്നാണ് നിബന്ധന. കാരണം  കൗൺസിൽ സാക്ഷ്യപ്പെടുത്തുന്നവർക്കേ രാജ്യത്ത് എൻജിനീയറായി ജോലി ചെയ്യാൻ സാധിക്കൂ.

Also read : വഴിയില്‍ കിടന്ന് കിട്ടിയ പെര്‍ഫ്യൂം യുവാവ് കാമുകിക്ക് സമ്മാനമായി നൽകി: പിന്നീട് നടന്നത് വൻ ദുരന്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button