ലാഹോര്‍: പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫിന്റെ അധ്യക്ഷനും പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയുമായ ഇമ്രാന്‍ ഖാന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ്. വോട്ട് പരസ്യപ്പെടുത്തിയതിനാണിത്. ഈ മാസം 30ന് തെരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ ഹാജരാകാനാണ് നിര്‍ദേശം.
READ ALSO: പാക്കിസ്ഥാനില്‍ തൂക്കുസഭ?
ഇമ്രാന്‍ ഖാന്റെ വോട്ട് റദ്ദാക്കാനും സാധ്യതയുണ്ട്. വോട്ടിന്റെ രഹസ്യസ്വഭാവം നഷ്ടപ്പെടുത്തിയതിനാലാണിത്. നാഷണല്‍ അസംബ്ലി 53 മണ്ഡലത്തിലെ ബൂത്തിലാണ് ഇമ്രാന്‍ ഖാന്‍ വോട്ട് ചെയ്തത്. വോട്ടു ചെയ്യുന്നതിന് വേണ്ടി ബൂത്തുകളില്‍ പ്രത്യേകം മറ തയാറാക്കിയിരുന്നു. ഇത് ഉപയോഗിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ വച്ച വീഡിയോ ക്യാമറക്ക് മുന്നില്‍ വച്ചാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. പാക്കിസ്ഥാനിലെ നിയമപ്രകാരം വോട്ടിന്റെ രഹസ്യ സ്വഭാവം നഷ്ടപ്പെടുത്തുന്നത് ആറു മാസം തടവും 1000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്.
Post Your Comments