കോഴിക്കോട് : ഹനാന്റെ ജീവിത കഥ ശരിവെച്ച് ആശുപത്രി ഉടമ രംഗത്തെത്തി. ഹനാന് എതിരെ പ്രചരിക്കുന്ന കാര്യങ്ങള്‍ തീര്‍ത്തും ശരിയല്ല. ആയുര്‍ഗ്രാം ആശുപത്രി ഉടമ ഡോക്ടര്‍ വിശ്വനാഥനാണ് ഹനാന് പിന്തുണയുമായി എത്തിയത്. നാല് വര്‍ഷമായി ഹനാനെ അറിയാം, കലാഭവന്‍ മണിയുടെ നിര്‍ദേശമനുസരിച്ച് ഹനാനെ ആറ് മാസത്തോളം ചികിത്സിച്ചിരുന്നുവെന്നും ആശുപത്രി ഉടമ വിശ്വനാഥന് അറിയിച്ചു.
Read Also :ഹനാന് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്
കഴിഞ്ഞ മൂന്ന് മാസമായി കൊച്ചിയിലെ പല ഭാഗങ്ങളിലായി ഹനാന് മീന്‍ വില്‍ക്കുന്നുണ്ട്. ഹനാനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത് തെറ്റായ വിവരങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments