
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ തീം പാർക്കുകളിലൊന്നായ വാർണർ ബ്രോസ് വേൾഡ് ഇന്ന് ജനങ്ങൾക്കായി തുറന്നുകൊടുക്കും. അബുദാബി കിരീടാവകാശിയും യുഎഇ സായുധസേനാ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമും ചേർന്നാണ് പാർക്ക് ലോകത്തിന് രാഷ്ട്രത്തിനു സമർപ്പിച്ചത്.
വാർണർ ബ്രോസ് പ്ലാസ, മെട്രൊപൊളിസ്, ഗോഥം സിറ്റി, കാർട്ടൂൺ ജംഗ്ഷൻ, ബെഡ്റോക്, ഡൈനാമൈറ്റ് ഗൾച്ച് എന്നീ ആറു പ്രമേയത്തിലുള്ള തീം പാർക്കുകളെ ഒരു കുടക്കീഴിൽ അണിനിരത്തിയിരിക്കുകയാണ് വാർണർ ബ്രോസ് വേൾഡിൽ. 16.5 ലക്ഷം ചതുരശ്ര അടി വിസ്തീർണത്തിലാണ് തീം പാർക്ക് സജ്ജമാക്കിയിരിക്കുന്നത്. ഫെറാറി വേൾഡ്, യാസ് വാട്ടർ വേൾഡ്, യാസ് മറീന സർക്യൂട്ട് എന്നിവയ്ക്കു സമീപമായി യാസ് ഐലൻഡിലാണ് വാർണർ ബ്രോസ് വേൾഡ് തീം പാർക്ക് ഒരുക്കിയിരിക്കുന്നത്.
Post Your Comments