ന്യൂഡല്‍ഹി: രാജ്യത്തെ ബാങ്കുകളിൽ നിന്ന് കോടിക്കണക്കിന് രൂപ വായ്പ്പയെടുത്ത ശേഷം ഇന്ത്യ വിട്ട വിജയ് മല്യ തിരിച്ചുവരാൻ ഒരുങ്ങുന്നതായി സൂചന. നിയമപരമായ നടപടികള്‍ നേരിടാന്‍ തയ്യാറാണെന്ന് കാട്ടി മല്യ ഇന്ത്യന്‍ അധികൃതരെ സമീപിച്ചതായാണ് റിപ്പോർട്ട്. സാമ്പത്തിക തട്ടിപ്പ് നടത്തിയപ്രതികളുടെ സമ്പാദ്യം കണ്ടുകെട്ടുന്നതിന് അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന നിയമം മൂലമാണ് മല്യ തിരിച്ചുവരാൻ ഒരുങ്ങുന്നതെന്നാണ് വിലയിരുത്തുന്നത്. പ്രതികളുടെ വിദേശത്തുള്ളതടക്കമുള്ള സമ്പാദ്യം കണ്ടുകെട്ടാൻ ഈ നിയമത്തിലൂടെ കേന്ദ്രസർക്കാരിന് കഴിയും.
Read also: ബാങ്ക് തട്ടിപ്പ്; മല്യയിൽ നിന്ന് പണം തിരികെപ്പിടിക്കാൻ ബാങ്കുകളുടെ പുതിയ നീക്കം
ഇന്ത്യയിലെ നിരവധി ബാങ്കുകളില്‍ നിന്നായി മല്യയുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ ഏകദേശം 9000 കോടി രൂപയുടെ വായ്‌പ്പാ തുകയാണ് തിരിച്ചടയ്ക്കാനുള്ളത്. അതേസമയം, കോടതി നിര്‍ദ്ദേശ പ്രകാരം തന്റെ സമ്പാദ്യങ്ങള്‍ മുഴുവന്‍ കൈമാറാന്‍ തയ്യാറാണെന്ന് മല്യ അടുത്തിടെ വ്യക്തമാക്കിയിരുന്നു.
Post Your Comments