ശ്രീനഗര്‍ : ഏറ്റുമുട്ടലിൽ തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ജമ്മു കശ്മീരിലെ അനന്ത്നാഗില്‍ ഇന്ന് രാവിലെ സുരക്ഷാസേനയും സി.ആര്‍.പി.എഫ്, ജമ്മു കശ്മീര്‍ പൊലീസ് എന്നിവര്‍ സംയുക്തമായി തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളാണ് കൊല്ലപ്പെട്ടത്. ഏത് ഗ്രൂപ്പിലുള്ളവരാണ് കൊല്ലപ്പെട്ട തീവ്രവാദികള്‍ എന്ന് തിരിച്ചറിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം ശ്രീനഗറില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു സി ആര്‍ പി എഫ് ജവാന്‍ കൊല്ലപ്പെട്ടിരുന്നു.
Also read : തെരഞ്ഞെടുപ്പിനിടെ പാകിസ്ഥാനിൽ ചാവേറാക്രമണം; 24 പേര്‍ കൊല്ലപ്പെട്ടു
Post Your Comments