കൊല്‍ക്കത്ത: പ്ലസ് വണ്‍കാരനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച കേസില്‍ കാമുകിയുടെ പിതാവ് അറസ്റ്റിലായി. കൊല്‍ക്കത്തയിലാണ് സംഭവം. കാമുകന്‍ തന്നെ വഞ്ചിച്ചെന്ന് മകള്‍ വെളിപ്പെടുത്തിയതോടെയാണ് പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിനിയായ പെണ്‍കുട്ടിയുടെ പിതാവ് ഈ സാഹസത്തിന് മുതിര്‍ന്നത്.
read also : ഇതാ മറ്റൊരു കെവിന്‍: പ്രണയബന്ധത്തിന്റെ പേരില്‍ ദളിത് യുവാവിനെ തല്ലിക്കൊന്നു
കൊല്‍ക്കത്തയിലെ പ്രമുഖ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഇരുവരും അടുപ്പത്തിലായിരുന്നു. എന്നാല്‍ കാമുകന്റെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ പെണ്‍കുട്ടി താന്‍ ചതിക്കപ്പെട്ടതായി സംശയിച്ചു. ഇക്കാര്യം നേരിട്ട് സംസാരിക്കാനായി പെണ്‍കുട്ടി കാമുകനെ നഗരത്തിലെ സിനിമാ തീയേറ്ററിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. ഇവിടെവെച്ചാണ് നാടകീയരംഗങ്ങള്‍ അരങ്ങേറിയത്.
ആണ്‍കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച ശേഷം പിതാവ് കുട്ടിയുടെ അമ്മയെ വിവരമറിയിക്കുകയായിരുന്നു.
Post Your Comments