ചുങ്കത്തറ: പ്രണയ നെെരാശ്യത്തെ തുടർന്ന് സ്വയം തീ കൊളുത്തി, ആശുപത്രിയിലേക്ക് ഓടിക്കയറിയ യുവാവ് മരിച്ചു. ചുങ്കത്തറ മാമ്പോയില്‍ തച്ചുപറമ്പന്‍ ഹുസൈന്റെ മകന്‍ ഫവാസ് (27) ആണ് മരിച്ചത്. സ്വയം തീക്കൊളുത്തിയ ശേഷം പെരിന്തല്‍ മണ്ണയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് ഫവാസ് ഓടിക്കയറുകയായിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം.
ALSO READ: പെരിന്തല്‍മണ്ണയില്‍ തീപിടിച്ചനിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. ഇയാൾക്ക് 70 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. തീകൊളുത്തിയ സ്ഥലത്തു നിന്നും റോസാപ്പൂവ്, തീപ്പെട്ടി, ഇന്ധനം കൊണ്ടുവന്ന കുപ്പി എന്നിവ കണ്ടെടുത്തിട്ടുണ്ട്.
Post Your Comments