കണ്ണൂര്‍: സംസ്ഥാനത്തിന്റെ ചിന്താഗതികളും വികല വികസന നയങ്ങളും മാറിയില്ലെങ്കില്‍ ഇതിലും വലിയ വിപത്ത് വരുമെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. മഴ പെയ്താലും വെയില്‍ വന്നാലും ദുരിതത്തിലാവുന്ന സ്ഥിതിയിലാണ് ഇന്ന് കേരളം. തന്റെ വീടും വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണെന്ന് കുമ്മനം പറഞ്ഞു.
പ്രകൃതി ക്ഷോഭിക്കുന്നുവെന്ന് പറയുന്നതില്‍ കാര്യമില്ല. വികലമായ വികസന കാഴ്ചപ്പാടിന്റെ ഫലമാണ് വെള്ളപ്പൊക്കവും വരള്‍ച്ചയുമെല്ലാം.
സേവാഭാരതി സംഘടിപ്പിച്ച പ്ലാസ്റ്റിക് നിര്‍മാര്‍ജന യജ്ഞം കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
read also : വര്‍ഗീയത വളര്‍ത്തുന്നത് കോണ്‍ഗ്രസ്: കുമ്മനം രാജശേഖരന്‍
99ലെ വെള്ളപ്പൊക്കത്തില്‍ ഒരാള്‍ക്കുപോലും ജീവഹാനി സംഭവിച്ചിരുന്നില്ല. എന്നാല്‍ ഇത്തവണ അതല്ല സ്ഥിതി. അഞ്ചര ലക്ഷം ഹെക്ടര്‍ പാടശേഖരമുണ്ടായിരുന്ന കേരളത്തില്‍ ഇപ്പോഴുള്ളത് രണ്ടുലക്ഷം ഹെക്ടര്‍ മാത്രം. പമ്പയാറിന്റെ 36 കൈവഴികളാണ് ഇല്ലാതായത്. പുഴകളില്‍ മണലില്ല. 65 ശതമാനം കാവുകളും നശിപ്പിക്കപ്പെട്ടു. മഴവെള്ളത്തെ വിന്യസിക്കാനുള്ള ഇടങ്ങള്‍ ഇങ്ങനെയെല്ലാം ഇല്ലാതാക്കിയതാണ് പ്രകൃതിദുരന്തങ്ങള്‍ക്ക് ഇടയാക്കുന്നതെന്ന് കുമ്മനം ഓര്‍മപ്പെടുത്തി.
പ്ലാസ്റ്റിക് നിറഞ്ഞ സ്ഥിതിയിലാണ് മിക്ക ജലാശയങ്ങളും. ഭൂമിയിലേക്ക് വെള്ളം ഇറങ്ങാനുള്ള എല്ലാവഴികളും അടഞ്ഞതോടെ ഭൂര്‍ഗഭ ജലത്തിന്റെ അളവ് കുത്തനെ താണു. മൂന്ന് മീറ്ററോളമാണ് സംസ്ഥാനത്തെ ഭൂഗര്‍ഭ ജലവിതാനത്തിലുണ്ടായ കുറവ്. ഈ സ്ഥിതിക്ക് മാറ്റമുണ്ടാവണമെങ്കില്‍ വികസന കാഴ്ചപ്പാടും ചിന്താഗതികളും മാറണമെന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.
Post Your Comments