ദുബായ്: കിക്കി ഡാന്‍സ് ചലഞ്ചിനെ നിരോധിച്ച് ഗള്‍ഫ് രാജ്യങ്ങള്‍. നിയമം ലംഘിച്ചാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നും മുന്നറിയിപ്പ് നല്‍കി.
എന്താണ് കിക്കി ഡാന്‍സ് എന്നറിയണ്ടേ . ഓടുന്ന കാറില്‍ ‘കീകി, ഡു യു ലവ് മീ ആര്‍ യു റൈഡിങ് ‘ എന്ന് പാടിത്തുടങ്ങുമ്പോള്‍ കാറില്‍ നിന്ന് പതിയെ ഇറങ്ങുന്നു. തുടര്‍ന്ന് കാറിന്റെ വാതില്‍ തുറന്ന രീതിയില്‍ ഓടിക്കൊണ്ടിരിക്കുന്ന കാറിനൊപ്പം ചലിച്ച് നൃത്തം ചെയ്യുന്നതാണ് കിക്കി ഡാന്‍സ്. നിരവധി പേരാണ് ഇത്തരത്തിലുള്ള വീഡിയോ സമൂഹമാധ്യമങ്ങളില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ഏറെ അപകടം ഉണ്ടാക്കുന്ന കീകി ചാലഞ്ചില്‍ പങ്കെടുക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്ന് അബുദാബി ട്രാഫിക് പെട്രോള്‍സ് ഡയറക്ടറേറ്റ് അറിയിച്ചു.
Read Also : യുഎഇയിൽ വീണ്ടും ശക്തമായ മഴ : വീഡിയോ കാണാം
വളരെ അപകടകരമായ ഒന്നായതിനാലാണ് അധികൃതര്‍ ചലഞ്ചിനെതിരെ രംഗത്ത് എത്തിയിരിക്കുന്നത് . കീകി ചലഞ്ചി ല്‍ പങ്കെടുക്കുന്നവര്‍ക്ക് 2000 ദിര്‍ഹം പിഴയും 23 ബ്ലാക്ക് പോയിന്റും ശിക്ഷ ലഭിക്കും. കാര്‍ കണ്ടുകെട്ടുകയും ചെയ്യും. ഇത്തരം സാഹസികതക്കിടെ ആര്‍ക്കെങ്കിലും പരിക്കേല്‍ക്കുകയോ മരണം സംഭവിക്കുകയോ ചെയ്താല്‍ കടുത്ത ശിക്ഷ അനുഭവിക്കേണ്ടി വരും.
കുവൈറ്റിലും ഓടുന്ന വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി നടത്തുന്ന കീകി ഡാന്‍സ് ചലഞ്ചിനെതിരെ ഗതാഗതവകുപ്പ് മുന്നറിയിപ്പ് നല്‍കി. കീകി ചലഞ്ച് നടത്തുന്നവര്‍ക്ക് മൂന്നു മാസം തടവും 100 ദിനാര്‍ പിഴ ശിക്ഷയുമാണ് ലഭിക്കുക. വാഹനം രണ്ടുമാസത്തേക്കു കസ്റ്റഡിയില്‍ വെയ്ക്കുമെന്നും ഗതാഗത വകുപ്പ് മുന്നറിയിപ്പ് നല്‍കി.
Post Your Comments