ദമാം: മലയാളി യുവാവിനെ കൊലപ്പെടുത്തി സൗദിയിൽ വധശിക്ഷ കാത്തിരുന്ന യുപി സ്വദേശിക്ക് യുവാവിന്റെ കുടുംബം മാപ്പ് നൽകി. കുടുംബത്തിന്റെ ആശ്രയമായ മുഹമ്മദലിയെ(24) കൊന്നതിന് വധശിക്ഷ കാത്തിരുന്ന യുപി സ്വദേശി മുഹര്‍റം അലി ഷഫീ ഉല്ലയ്ക്കാണ് കുടുംബം മാപ്പ് നല്‍കിയത്. പാലക്കാട് ഒറ്റപ്പാലം പാലപ്പുറം ലക്ഷം വീട് കോളനിയില്‍ ആഷിഫ് പാലത്തിങ്കല്‍ മുഹമ്മദലി അല്‍ഹസയിലെ പെട്രോള്‍ പമ്ബില്‍ സൂപ്പര്‍ വൈസറായിരുന്നു. ഇതേ പെട്രോള്‍ പമ്ബില്‍ ജീവനക്കാരനായിരുന്നു മുഹര്‍റവും. ഇവര്‍ സുഹൃത്തുക്കളായിരുന്നു. രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന മുഹമ്മദലിയെ ഇടത് ചെവിയുടെ താഴെ മുഹര്‍റം കത്തികൊണ്ട് കുത്തി. ഉടനെ ഉണര്‍ന്ന മുഹമ്മമദലി പ്രതിരോധിച്ചെങ്കിലും വീണ്ടും കുത്തിയ ശേഷം മുഹര്‍ഹം കഴുത്തറുത്തെടുക്കുകയായിരുന്നു.
ALSO READ: മകനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യക്ക് ശ്രമിച്ച പിതാവ് പിടിയിൽ
വിചാരണക്കിടെ പ്രതി മാനസിക വിഭ്രാന്തി കാണിച്ചിരുന്നു. ഇതേ തുടര്‍ന്ന് ഇയാളെ മാനസിക ആരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി. 2017 ലാണ് ഇയാള്‍ക്ക് വധ ശിക്ഷ വിധിച്ചത്. പക്ഷേ മാനസിക രോഗത്തിനുള്ള ചികിത്സയിലായതിനാല്‍ ശിക്ഷ നടപ്പാക്കിയില്ല. കഴിഞ്ഞ റംസാന്‍ ദിനത്തില്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ വസതിയില്‍ വച്ചാണ് മുഹമ്മദലിയുടെ സഹോദരങ്ങളായ ഇബ്രാഹിം, അബ്ദുല്‍ ലത്തീഫ്, ഖദീജ ബീവി, ഫാത്തിമ എന്നിവര്‍ സത്യവാങ്മൂലത്തില്‍ ഒപ്പു വെച്ചത്.
Post Your Comments