KeralaLatest News

കത്ത് എഴുതിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ലാലേട്ടന്റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യത ഇല്ലാത്തവര്‍, എന്നാലും Mr. പ്രകാശ് രാജ്, സന്തോഷ് പണ്ഡിറ്റ് പറയുന്നു

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന ചടങ്ങില്‍ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന ഭീമന്‍ഹര്‍ജിയില്‍ പ്രതികരണവുമായി സന്തോഷ് പണ്ഡിറ്റ്. ഹര്‍ജിയില്‍ ഒപ്പിട്ടവരില്‍ ഭൂരിഭാഗം പേര്‍ക്കും മോഹന്‍ലാലിന്റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യതയില്ലാത്തവരാണെന്ന് സന്തോഷ് പണ്ഡിറ്റ് പറഞ്ഞു. മാത്രമല്ല സംസ്ഥാന ഫിലിം അവാര്‍ഡ് ദാന ചടങ്ങിനെന്നല്ല, ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങിലും മുഖ്യാതിഥിയായി പങ്കെടുക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ് അദ്ദേഹമെന്നും സന്തോഷ് പണ്ഡിറ്റ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം;

Dear facebook family,

സംസ്ഥാന ഫിലിം അവാര്‍ഡ് ദാന ചടങ്ങിനെന്നല്ല, ഓസ്‌കാര്‍ അവാര്‍ഡ് ദാന ചടങ്ങിലും മുഖ്യാതിഥിയായ് പങ്കെടുക്കുവാന്‍ എന്തു കൊണ്ടും യോഗ്യനാണ് ലാലേട്ടന്‍..

READ ALSO: ഇത് കാടടച്ച് വെടി വയ്ക്കലാണ്, മോഹന്‍ലാലിനെതിരായ ഹര്‍ജില്‍ പ്രതികരണവുമായി സംവിധായകന്‍ വിസി അഭിലാഷ്

എന്നാലും Mr. Prakash Raj… ആ കത്തില്‍ നിങ്ങളും ലാലേട്ടനെതിരെ ഒപ്പിടരുതായിരുന്നു…..ഒന്നുമില്ലേലും നിങ്ങളിരുവരും…’ഇരുവര്‍’ എന്ന
സിനിമയില്‍ ഒന്നിച്ചു അഭിനയിച്ചവരല്ലേ.. ലാലേട്ടന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലും പ്രകാശ് രാജുണ്ട്… എന്നിട്ടും നിങ്ങളിങ്ങനെ ചെയ്തു..കഷ്ടം…(അസൂയ ഉണ്ടോ എന്നൊരു സംശയം).

READ ALSO: മോഹന്‍ലാല്‍ പങ്കെടുത്താല്‍ അവാര്‍ഡ് ദാന ചടങ്ങിന്റെ പവിത്രത ഇല്ലാതാകും : സച്ചിതാനന്ദൻ

കേരളത്തില്‍ ഇന്നു നീല നില്‍ക്കുന്ന ശക്തമായ ഫാസീസ്റ്റ് ചിന്താ ഗതിയുടെ, ഏറ്റവും വലിയ ഉദാഹരണമാണിത്…

ലാലേട്ടന്റെ നിലപാടുകളെ നിങ്ങള്‍ക്ക് വേണമെങ്കില്‍ വിമര്‍ശിക്കാം…പക്ഷേ ഒരു നടനെന്ന രീതിയില്‍ നിങ്ങളെല്ലാം അദ്ദേഹത്തെ
അംഗീകരിച്ചേ പറ്റൂ…

READ ALSO: ചലച്ചിത്രമേഖലയില്‍ വീണ്ടും വിവാദത്തിന് തിരികൊളുത്തി സംയുക്ത പ്രസ്താവന : ഇത്തവണ നടന്‍ മോഹന്‍ലാലിനെതിരെ

(വാല്‍ കഷ്ണം….കത്ത് എഴുതിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ലാലേട്ടന്റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യത ഇല്ലാത്തവരാണ് എന്നതാണ് സത്യം…ഭീമ ഹരജിയില ഒപ്പിട്ടവരൊന്നും ഒരു കാര്യം ഓര്‍ത്തില്ല…സാക്ഷാല്‍ ഭീമനെതിരെ ആണ് അതു ചെയ്യുനയനതെന്ന്…
കേരളത്തിലെ ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കുക..)

shortlink

Related Articles

Post Your Comments

Related Articles


Back to top button