പാട്ന: രാഹുല്‍ ഗാന്ധിയെ വെല്ലുവിളിച്ച് ആര്.ജെ.ഡി അദ്ധ്യക്ഷന്‍ ലാലു പ്രസാദ് യാദവിന്റെ മകന് തേജസ്വി യാദവ് രംഗത്ത്. പ്രധാനമന്ത്രിയാകാന്‍ രാഹുല്‍ മാത്രമല്ല പ്രതിപക്ഷത്തുള്ളതെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുമെന്നും തേജസ്വി യാദവ് പറഞ്ഞു. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, എന്‍.സി.പി അദ്ധ്യക്ഷന്‍ ശരദ് പവാര്‍, ബി.എസ്.പി അദ്ധ്യക്ഷ മായാവതി എന്നിവരെല്ലാം പ്രധാനമന്ത്രിയാകാന്‍ യോഗ്യരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read also: നേതാക്കള്‍ക്ക് താക്കീതുമായി രാഹുല്‍ ഗാന്ധി
ഇന്ത്യയുടെ ഭരണഘടനയെ രക്ഷിക്കാന്‍ കെല്പുള്ള ആളെ പ്രധാനമന്ത്രി സ്ഥാനാര്ത്ഥിയാക്കുകയെന്നതാണ് പ്രതിപക്ഷത്തിന്റെ പ്രധാന വെല്ലുവിളി. രാഹുലും അത്തരത്തില്‍ ഒരാളായിരിക്കാം. പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി ആരായാലും ആര്.ജെ.ഡി അവരെ പിന്തുണയ്ക്കുക തന്നെ ചെയ്യുമെന്നും തേജസ്വി യാദവ് വ്യക്തമാക്കി.
Post Your Comments