KeralaLatest News

മോഹന്‍ലാല്‍ ഇല്ലാത്ത ഒരു മലയാള സിനിമയെ കുറിച്ച് സംസാരിക്കാന്‍ സാധിക്കുമോ? പ്രകാശ് രാജ്

തിരുവനന്തപുരം: സംസ്ഥാന പുരസ്‌കാരദാന ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥി ആക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നല്‍കിയ ഭീമ ഹര്‍ജിയില്‍ താന്‍ ഒപ്പിട്ടിട്ടില്ലെന്ന് നടന്‍ പ്രകാശ് രാജ്. ഇത്തരം ഒരു നിവേദനത്തില്‍ ഒപ്പിടണം എന്നാവശ്യപ്പെട്ട് ആരും തന്നെ സമീപിച്ചിട്ടില്ലെന്ന് പ്രകാശ് രാജ് വ്യക്തമാക്കി.

READ ALSO: കത്ത് എഴുതിയവരില്‍ ഭൂരിഭാഗം പേര്‍ക്കും ലാലേട്ടന്റെ കാലിനടിയിലെ മണ്ണാകുവാന്‍ യോഗ്യത ഇല്ലാത്തവര്‍, എന്നാലും Mr. പ്രകാശ് രാജ്, സന്തോഷ് പണ്ഡിറ്റ് പറയുന്നു

ഇന്ത്യന്‍ സിനിമയിലെ മഹാനായ നടനാണ് മോഹന്‍ലാല്‍. അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാന്‍ എന്തുകൊണ്ടും യോഗ്യനാണ് അദ്ദേഹം. ചടങ്ങില്‍ പങ്കെടുക്കേണ്ട എന്ന് പറയുന്നവര്‍ അദ്ദേഹത്തെ അപമാനിക്കുകയും സ്വയം അപമാനിതരാവുകയുമാണ്. മോഹന്‍ലാല്‍ ഇല്ലാത്ത ഒരു മലയാള സിനിമയെ കുറിച്ച് സംസാരിക്കാന്‍ സാധിക്കുമോ? വിഷയത്തില്‍ തന്റെ പേരെങ്ങനെ വന്നു എന്നറിയില്ല. മോഹന്‍ലാല്‍ അവാര്‍ഡ് ദാന ചടങ്ങില്‍ പങ്കെടുക്കുന്നത് തെറ്റാണെന്ന വിശ്വാസം തനിക്കില്ലെന്നും പ്രകാശ് രാജ് വ്യക്തമാക്കി.

READ ALSO: ഇത് കാടടച്ച് വെടി വയ്ക്കലാണ്, മോഹന്‍ലാലിനെതിരായ ഹര്‍ജില്‍ പ്രതികരണവുമായി സംവിധായകന്‍ വിസി അഭിലാഷ്

അമ്മ സംഘടന ദിലീപ് വിഷയത്തില്‍ കൈക്കൊണ്ട നിലപാടിനോട് വിയോജിപ്പുണ്ട്. അത് തുറന്ന് പറഞ്ഞിട്ടുമുണ്ട്. അത് സംഘടനയ്‌ക്കെതിരെയുള്ള നിലപാടാണ് അല്ലാതെ മോഹന്‍ലാലിനെതിരെയുള്ളതല്ല. ദിലീപ് വഷയം മോഹന്‍ലാലിന്റെ നിലപാടല്ല, അത് സംഘടനയുടേതാണ്. അതും മോഹന്‍ലാലിനെ അവാര്‍ഡ് ദാന ചടങ്ങിന് പങ്കെടുപ്പിക്കാത്തതും തമ്മില്‍ കൂട്ടിക്കുഴയ്‌ക്കേണ്ടതില്ലെന്നും പ്രകാശ് രാജ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button