മസ്കറ്റ് : പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് പ്രവാസി യുവാവിന് ദാരുണാന്ത്യം. പത്തനംതിട്ട സ്വദേശി രാജേന്ദ്രൻ (44) ആണ് മരിച്ചത്. കഴിഞ്ഞ 19ന് മസ്കത്തിലെ ബർഖയിലെ താമസസ്ഥലത്ത് പാചകം ചെയ്യുന്നതിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് പൊള്ളലേൽക്കുകയായിരുന്നു. ശേഷം ആശുപത്രിയിൽ ചികിൽസയിലായിരുന്ന രാജേന്ദ്രൻ ഇന്നലെയാണ് മരണത്തിന് കീഴടങ്ങിയത്. മൃതദേഹം പിന്നീട് നാട്ടിലെത്തിക്കുമെന്നാണ് വിവരം.
ഭാര്യ: അനീഷ. മക്കൾ: അർജുൻ, അഞ്ജുഷ.
Also read: കുടുംബ പ്രശ്നം; മൂന്ന് വയസ്സുകാരന് നേരെ ആസിഡ് ആക്രമണം
Post Your Comments