ഇംഗ്ലണ്ട്: കുടുംബപ്രശ്‌നത്തെ തുടർന്ന് മൂന്ന് വയസ്സുകാരന് നേരെ ആസിഡ് ആക്രമണം. വോര്‍സ്റ്ററിലെ ഷോപ്പിന് മുന്നില്‍ വെച്ചായിരുന്നു സംഭവം. ഈസ്റ്റേണ്‍ യൂറോപ്പ് സ്വദേശിനിയായ സ്ത്രീ തന്റെ മൂന്ന് മക്കള്‍ക്കൊപ്പം കഴിഞ്ഞ എട്ട് മാസക്കാലമായി വോര്‍സ്റ്ററില്‍ താമസിക്കുകയായിരുന്നു. ഒരു കുടുംബവുമായുള്ള വഴക്കാണ് ആക്രമണത്തിന് കാരണമായതെന്നാണ് വിവരം. മൂന്ന് അക്രമികള്‍ കുഞ്ഞിന് നേരെ ആസിഡ് എറിയുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. അമ്മ അക്രമികളെ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.
ALSO READ: യുവതിയുടെ മുഖത്ത് ആസിഡ് ഒഴിച്ചു; പ്രതിയുടെ മനസാന്തരത്തെത്തുടർന്ന് ശിക്ഷ ഇളവുചെയ്ത് കോടതി
സംഭവത്തെത്തുടര്‍ന്ന് ഈസ്റ്റ് ലണ്ടനിലെ വോര്‍സ്റ്ററില്‍ നിന്നും മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗുരുതരമായി പരുക്കേല്‍പ്പിക്കാനുള്ള ഗൂഢാലോചന നടത്തിയതിനാണ് കേസ് എടുത്തിരിക്കുന്നത്. കുടുംബത്തോടൊപ്പം ജീവിക്കാന്‍ കഴിയാത്ത അവസ്ഥ വന്നതോടെയാണ് വോര്‍സ്റ്ററിലേക്ക് ഈ സ്ത്രീ കുട്ടികളുമായി രക്ഷപ്പെട്ടതെന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരം. എന്നാല്‍ രഹസ്യമായി താമസിച്ചിരുന്ന സ്ഥലം പ്രശ്‌നമുള്ള ആളുകള്‍ കണ്ടുപിടിച്ച് അക്രമം നടത്തുകയായിരുന്നു.
Post Your Comments