Latest NewsInternational

സാമ്പത്തിക പദ്ധതിയിൽ പാകിസ്ഥാനെ കണ്ണുമടച്ച് വിശ്വസിച്ചു ; ചൈനയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

ഇസ്ലാമാബാദ്: ചൈന പാകിസ്ഥാനുമായി ചേര്‍ന്നൊരുക്കുന്ന സാമ്പത്തിക ഇടനാഴി(സിപിഇസി) പദ്ധതിക്ക് വന്‍ തിരിച്ചടി. സാമ്പത്തിക പ്രതിസന്ധി കാരണമാണ് പദ്ധതി പാതിവഴിയില്‍ നിലച്ചത്. ഒട്ടേറെ നിര്‍മാണ പ്രവൃത്തികള്‍ പണം ലഭിക്കാത്തതിനെത്തുടര്‍ന്ന് നിലച്ച അവസ്ഥയിലാണ്.

പാകിസ്ഥാന്റെ നാഷണല്‍ ഹൈവേ അതോറിറ്റിയുമായി ബന്ധപ്പെട്ട കരാറുകള്‍ക്കാണു തിരിച്ചടി. കരാറുകാര്‍ക്കായി അതോറിറ്റി നല്‍കിയ ഏകദേശം 500 കോടി രൂപയുടെ ചെക്കുകള്‍ കഴിഞ്ഞ ദിവസം മടങ്ങിയിരുന്നു. തുടര്‍ന്നു നിര്‍മ്മാണ പ്രവര്‍ത്തികളെല്ലാം നിര്‍ത്തിവച്ചെന്ന് ‘ഡോണ്‍’ പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു.

Read also:അഭിമന്യു വധം ; പ്രതികളുടെ തിരിച്ചറിയൽ പരേഡ് നടത്തും

ഏകദേശം 3.25 ലക്ഷം കോടി രൂപ ചെലവിലാണ് ചൈന പാകിസ്ഥാനുമായി ചേര്‍ന്നു പദ്ധതി നടപ്പാക്കുന്നത്. ചൈനയുടെ വണ്‍ ബെല്‍റ്റ്, വണ്‍ റോഡ്(ഒബോര്‍) പദ്ധതിയുടെ ഭാഗമായാണ് പാകിസ്ഥാനിൽ സിപിഇസി നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. വന്‍തോതില്‍ റോഡുകളും തുറമുഖ വികസന പദ്ധതികളെല്ലാം ഇതിന്റെ ഭാഗമായി നടപ്പാക്കുന്നുണ്ട്. നിര്‍മ്മാണം പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ ചൈനയിലെ ഏറ്റവും വലിയ പ്രവിശ്യയായ ഷിന്‍ജിയാങ്ങുമായി പാകിസ്താന്റെ ഗ്വാദര്‍ തുറമുഖം ബന്ധിപ്പിക്കപ്പെടും.

500 കോടി രൂപയുടെ ചെക്ക് നല്‍കിയതില്‍ 150 കോടിയുടേത് പാസാക്കിയെന്നാണ് ഹൈവേ അതോറിറ്റി പറയുന്നത്. ഇതിനു പിന്നാലെ നല്‍കിയ 350 കോടിയുടെ ചെക്കുകളാകട്ടെ പാസ്സാക്കിയതുമില്ല. സര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പരിഹാരം കാണുമെന്നാണു പ്രതീക്ഷയെന്നും അതോറിറ്റി അധികൃതര്‍ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button