ന്യൂഡൽഹി : ഏറ്റവും കൂടുതല്‍ ആദായ നികുതി അടച്ച റെക്കോർഡ് സ്വന്തമാക്കി മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിംഗ് ധോണി. ജാര്‍ഖണ്ഡില്‍ 2017-18 വര്‍ഷം 12.17 കോടി രൂപയാണ് നികുതിയായി ധോണി അടച്ചത്. അടുത്ത വര്‍ഷത്തേക്കുള്ള നികുതിയിനത്തില്‍ മൂന്നു കോടി രൂപ ധോണി അഡ്വാന്‍സായി അടച്ചു കഴിഞ്ഞതായും റിപ്പോര്‍ട്ടുണ്ട്. ഇത്രയധികം പണം സംസ്ഥാനത്ത് നികുതിയായി മറ്റാരും അടച്ചിട്ടില്ല എന്നത് ശ്രദ്ധേയം. രാജ്യത്ത് ഏറ്റവും കൂടുതല്‍ പരസ്യ വരുമാനം ലഭിക്കുന്നവരുടെ പട്ടികയിൽ മുൻപന്തിയിലാണ് ധോണി.
Also read : റഷ്യൻ ഓപ്പൺ: അഞ്ച് ഇന്ത്യൻ താരങ്ങൾക്ക് ആദ്യ റൗണ്ടിൽ വിജയം
Post Your Comments