ചാലക്കുടി : അര്‍ദ്ധരാത്രിയില്‍ ഒറ്റയ്ക്കായിപ്പോയ വീട്ടമ്മയ്ക്ക് കൂട്ടായത് കെഎസ്ആര്‍ടിസി ജീവനക്കാരും യാത്രക്കാരും. തിരുവനന്തപുരത്തുനിന്നും മൈസൂരിലേക്ക് പോയ കെഎസ്ആര്‍ടിസി സ്‌കാനിയ ബസിലെ യാത്രക്കാരിയായ ഇരിങ്ങാലക്കുട സ്വദേശി റെജി തോമസ് എന്ന വീട്ടമ്മയ്ക്കാണ് ജീവനക്കാരുടെയും യാത്രക്കാരുടെയും സംരക്ഷണം ലഭിച്ചത്.
ഞായറാഴ്ച പുലര്‍ച്ചെ ഒന്നേമുക്കാലോടെ റെജി സഞ്ചരിച്ച ബസ് ചാലക്കുടി പനമ്പള്ളി കോളേജ് സ്‌റ്റോപ്പിലെത്തിയത്. അവിടെ സ്റ്റോപ്പ് ഇല്ലാതിരുന്നിട്ടും റെജിയുടെ ആവശ്യപ്രകാരം ബസ് നിർത്തി.എന്നാൽ റെജിയെ കൂട്ടിക്കൊണ്ടുപോകാൻ ബസ് സ്റ്റോപ്പിൽ ആരുമുണ്ടായിരുന്നില്ല. ഭർത്താവെത്താൻ 10 മിനിറ്റ് വൈകുമെന്നതിനാൽ റെജി ജീവനക്കാരോട് പൊയ്‌ക്കൊള്ളാൻ പറഞ്ഞു എന്നാൽ ബസിലെ ഡ്രൈവര്‍ കം കണ്ടക്ടര്‍മാരായ പ്രകാശും ഹനീഷും ഇതിന് വിസമ്മതിച്ചു.
Read also:വ്യവസായിയെ തട്ടികൊണ്ടുപോയി കത്തിച്ചു; സ്ത്രീയും മകനും ഉൾപ്പെടെ അഞ്ചുപേർ പ്രതികൾ
അര്‍ദ്ധരാത്രയിൽ വിജനമായ സ്ഥലത്ത് ഒരു സ്ത്രീയെ തനിച്ച് നിര്‍ത്തി പോകുന്നത് ഉചിതമല്ലെന്നായിരുന്നു ഇവരുടെ തീരുമാനം. കണ്ടക്ടറും ഇവരുടെ ഭര്‍ത്താവ് എത്തുന്നത് വരെ ബസ് നിര്‍ത്തിയിട്ട് കാത്തിരുന്നു. കാര്യം അറിഞ്ഞ സഹയാത്രികരും ബസ് ജീവനക്കാര്‍ക്ക് പിന്തുണ നൽകി. ഈ സംഭവം റെജി തോമസ് തന്നെയാണ് ഫേസ്ബുക്കിലൂടെ ജനങ്ങളെ അറിയിച്ചത്.
Post Your Comments