കോട്ടയം: വെള്ളപ്പൊക്കം റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി വാർത്താസംഘം യാത്ര ചെയ്ത വള്ളം മറിഞ്ഞ് കാണാതായ രണ്ടു പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കോട്ടയം കടുത്തുരുത്തി പ്രാദേശിക ലേഖകൻ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് അപകടം ഉണ്ടായത്. നാല് പേർ അടങ്ങുന്ന മാധ്യമസംഘം സഞ്ചരിച്ച വെള്ളമാണ് മറിഞ്ഞത്. ഇതിൽ രണ്ടു പേരെ നാട്ടുകാർ രക്ഷിക്കുകയായിരുന്നു.
കടുത്തുരുത്തിയില്‍ നിന്നും മുണ്ടാര്‍ വെള്ളപ്പൊക്ക കെടുതി റിപ്പോര്‍ട്ട് ചെയ്യാന്‍ പോയതായിരുന്നു സംഘം. കടുത്തുരുത്തി മാതൃഭൂമി സ്ട്രിംഗര്‍ സജി, തിരുവല്ല യൂണിറ്റ് ഡ്രൈവര്‍ ബിബിന്‍ എന്നിവരെയാണ് കാണാതായത്. കോട്ടയം ബ്യൂറോ റിപ്പോര്‍ട്ടര്‍ ശ്രീധരൻ, തിരുവല്ല ബ്യൂറോ ക്യാമറാമാന് അഭിലാഷ് എന്നിവരാണ് വള്ളത്തിലുണ്ടായിരുന്നു മറ്റ് രണ്ട് മാധ്യമപ്രവർത്തകർ.
Post Your Comments