ഹൈദരാബാദ് : ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ടൂറിസ്റ്റുകൾ കയറിയ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ 12പേരുടെ മൃതദേഹങ്ങൾ കൂടി കണ്ടെത്തി. സംസ്ഥാന ദുരന്ത നിവാരണ സേന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ ലഭിച്ചത്. ഇതിൽ രണ്ടുപേരുടെ മൃതദേഹം രണ്ടു പേരുടെ ഡൗലേശ്വരം ബാരേജിനു സമീപമാണ് കണ്ടെത്തിയത്.
#AndhraPradesh SDMA (State Disaster Management Authority) on boat capsize incident: 12 more bodies found during search operations this morning, of which 2 bodies were found near Dowleswaram Barrage on Godavari river.
— ANI (@ANI) September 17, 2019
Also read : ഉയർന്ന ജാതിക്കാരിയായ പെൺകുട്ടിയെ പ്രണയിച്ച യുവാവിനോട് ചെയ്തത് കൊടും ക്രൂരത : മനംനൊന്ത് മാതാവ് മരണപ്പെട്ടു
കിഴക്കന്‍ ഗോദാവരി ജില്ലയില്‍ കഴിഞ്ഞ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് മറിഞ്ഞത്. 11 ജീവനക്കാരടക്കം 63 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇരുപത്തിലധികം പേരെയാണ് രക്ഷപ്പെടുത്തിയത്. അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു.
Post Your Comments