ഹൈദരാബാദ്: ബോട്ടപകടത്തിൽ മരിച്ചവരുടെ എണ്ണം 11ആയി. ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ ടൂറിസ്റ്റുകൾ കയറിയ ബോട്ട് മറിയുകയായിരുന്നു. 11 ജീവനക്കാരടക്കം 63 പേരാണ് ബോട്ടിലുണ്ടായിരുന്നത്. 23 പേരെ രക്ഷപ്പെടുത്തി, ഇരുപതിലധികം പേരെ കാണാതായി. ഇവരെ കണ്ടെത്താനായി ദുരന്തനിവാരണ സേന തെരച്ചിൽ തുടരുകയാണ്. ഹൈദരാബാദ്, കാക്കിനട എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടത്.
#UPDATE Andhra Pradesh State Disaster Management Authority (APSDMA): 11 people have lost their lives in the incident where a tourist boat carrying 61 people capsized in Godavari river in Devipatnam, East Godavari district, today. pic.twitter.com/pCukgoenfu
— ANI (@ANI) September 15, 2019
അതേസമയം മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് ആന്ധ്ര സര്‍ക്കാര്‍ 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചതായും, അന്വേഷണത്തിന് ഉത്തരവിട്ടതായും മുഖ്യമന്ത്രി ജഗന് മോഹന്‍ റെഡ്ഡി അറിയിച്ചു. ഒപ്പം മന്ത്രിമാരുടെ സംഘത്തോടും രക്ഷാപ്രവര്‍ത്തകരോടും എത്രയും വേഗം അപകട സ്ഥലത്ത് എത്താനും അദ്ദേഹം നിർദേശം നൽകി.
Andhra Pradesh CM Jagan Mohan Reddy orders all available ministers in the district to supervise rescue works at site of incident where a tourist boat carrying 61 people capsized in East Godavari. He also directed officials to suspend all boating services in the region immediately https://t.co/AMwRc5sC5p pic.twitter.com/f5xYy9IjEh
— ANI (@ANI) September 15, 2019
കിഴക്കന്‍ ഗോദാവരി ജില്ലയില്‍ ഞായറാഴ്ച ഉച്ചകഴിഞ്ഞ് ദേവപട്ടണത്തിനടുത്തുള്ള ഗാന്ധി പൊച്ചമ്മ ക്ഷേത്രത്തില്‍ നിന്ന് വിനോദസഞ്ചാര കേന്ദ്രമായ പാപ്പികൊണ്ടാലുവിലേക്ക് പോയ ബോട്ടാണ് മറിഞ്ഞത്. അപകടത്തില്‍പ്പെട്ട ബോട്ട് ആന്ധ്രപ്രദേശ് ടൂറിസം ഡെവലപ്പ്മെന്റ് കോര്പ്പറേഷന്റേതാണെന്നാണ് വിവരം. അപകടമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. കാണാതായവര്‍ക്കായി ഹെലികോപ്റ്ററിലും തെരച്ചില്‍ നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
#UPDATE Andhra Pradesh: 23 people have been rescued so far in the incident where a tourist boat carrying 61 people capsized in Godavari river in Devipatnam, East Godavari district today. https://t.co/1L04zDonBW
— ANI (@ANI) September 15, 2019
Also read : ടൂറിസ്റ്റുകൾ കയറിയ ബോട്ട് അപകടത്തിൽപ്പെട്ടു; 7പേർ മരിച്ചു : നിരവധിപേരെ കാണാതായി
Post Your Comments