Latest NewsTechnology

ഫേസ്ബുക്കില്‍ ഒരാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തുവെന്ന് എങ്ങനെ അറിയാം?

നിങ്ങള്‍ ഫേസ്ബുക്കില്‍ ഉണ്ടെങ്കില്‍, അതിലെ ‘ബ്ലോക്കിംഗ്’ ഫീച്ചറിനെക്കുറിച്ച് നിങ്ങള്‍ക്ക് അറിവുണ്ടായിരിക്കണം. ലളിതമായി പറഞ്ഞാല്‍, നിങ്ങള്‍ ഒരാളെ ബ്ലോക്ക് ചെയ്തുകഴിഞ്ഞാല്‍ പിന്നെ അവര്‍ക്ക് നിങ്ങളെ പോസ്റ്റുകളില്‍ ടാഗ് ചെയ്യാനോ, നിങ്ങളുടെ ടൈംലൈനില്‍ പോസ്റ്റ്‌ ചെയ്യുന്നതോ കാണാന്‍ കഴിയില്ല. കൂടാതെ അവര്‍ക്ക് നിങ്ങളെ ഇവന്റുകളിലേക്കോ ഗ്രൂപ്പുകളിലേക്കോ ക്ഷണിക്കാനും കഴിയില്ല. ചുരുക്കിപറഞ്ഞാല്‍, ഫേസ്ബുക്ക് എന്ന സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്ഫോമിലെ എല്ലാവിധ ആശയവിനിമയ മാര്‍ഗങ്ങളും മരവിപ്പിക്കപ്പെടുന്നു.

Read also: നിങ്ങളെ ആരെങ്കിലും വാട്സ്ആപ്പില്‍ ബ്ലോക്ക് ചെയ്തിട്ടുണ്ടോ? ഇങ്ങനെ കണ്ടുപിടിക്കാം

നിങ്ങളെ ഒരാള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്ന് തോന്നുന്ന, എന്നാല്‍ ഉറപ്പില്ലാത്ത സാഹചര്യത്തില്‍ ആണെങ്കില്‍, നിങ്ങള്‍ക്ക് താഴെപ്പറയുന്ന കാര്യങ്ങള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്.

 അവരുടെ പ്രൊഫൈല്‍ സേര്‍ച്ച് ചെയ്യുക

നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കുന്നു എന്ന് കരുതുന്നയാളുടെ പ്രൊഫൈല്‍ ഫേസ്ബുക്കില്‍ സേര്‍ച്ച്‌ ചെയ്യുക. സേര്‍ച്ച് ഫലങ്ങളില്‍ അതെ പേരിലും സമാനമായ പേരിലുമുള്ള മറ്റു പ്രൊഫൈലുകള്‍ കാണുന്നുണ്ടെങ്കിലും നിങ്ങള്‍ സംശയിക്കുന്നയാളുടെ പ്രൊഫൈല്‍ കാണുന്നില്ലെങ്കില്‍ അവര്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാന്‍ സാധ്യതയുണ്ട്. എന്നാല്‍ അവരുടെ പ്രൈവസി സെറ്റിംഗ്സില്‍ എല്ലാവരും (സുഹൃത്തുക്കള്‍ ഒഴികെ) തങ്ങളുടെ പ്രൊഫൈല്‍ സേര്‍ച്ച് ചെയ്യുന്നത് തടഞ്ഞിട്ടുണ്ടെങ്കില്‍ ഈ മാര്‍ഗത്തിലൂടെ മാത്രം ഒരാള്‍ തന്നെ ബ്ലോക്ക് ചെയ്തോ എന്ന് കണ്ടെത്താന്‍ കഴിയില്ല.

ഒരു മ്യൂച്ചല്‍ ഫ്രണ്ടിന്റെ ഫ്രണ്ട്സ് ലിസ്റ്റ് നോക്കുക

നിങ്ങളെ ബ്ലോക്ക് ചെയ്തെന്ന് സംശയിക്കുന്നയള്‍ക്കും നിങ്ങള്‍ക്കും ഒരു പൊതുവായ സുഹൃത്ത് ഉണ്ടെങ്കില്‍ അയാളുടെ ഫ്രണ്ട്സ് ലിസ്റ്റ് നോക്കുക. അവിടെ സേര്‍ച്ച്‌ ഫീല്‍ഡില്‍ അയാളുടെ പേരടിച്ച് സെര്‍ച്ച് ചെയ്യുക. ബ്ലോക്ക് ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ പ്രൊഫൈല്‍ കാണിക്കില്ല. ഈ രീതിയ്ക്കും ഒരു ന്യൂനതയുണ്ട്. നിങ്ങളുടെ മ്യൂച്ചല്‍ ഫ്രണ്ട് അയാളുടെ ഫ്രണ്ട്സ് ലിസ്റ്റ് പബ്ലിക് ആക്കി വച്ചിരിക്കുകയാണെങ്കില്‍ മാത്രമേ ഈ ശ്രമം വിജയിക്കൂ.

അയളുമായുള്ള പഴയ ചാറ്റുകള്‍ നോക്കുക

നിങ്ങളെ ബ്ലോക്ക് ചെയ്തെന്ന് സംശയിക്കുന്നയാളുമായി നേരത്തെ ചാറ്റ് ചെയ്തിട്ടുണ്ടെങ്കില്‍, ആ ചാറ്റ് വീണ്ടും നോക്കുക. അയാളുടെ പ്രൊഫൈല്‍ ഫോട്ടോയ്ക്ക് പകരം ഫേസ്ബുക്കിന്റെ ഡിഫോള്‍ട്ട് പ്രൊഫൈല്‍ ഫോട്ടോ ആയിട്ടുണ്ടോ എന്ന് നോക്കുക. ഒപ്പം അയാളുടെ പ്രൊഫൈലില്‍ ക്ലിക്ക് ചെയ്യാനും കഴിയുന്നില്ലെങ്കില്‍ അയാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കാം.

മറ്റാരുടെ എങ്കിലും പ്രൊഫൈലില്‍ നിന്നും അയാളെ തിരയുക

നിങ്ങള്‍ സംശയിക്കുന്നയാല്‍ അക്കൗണ്ട്‌ ഡീ-ആക്ടിവേറ്റ് ചെയ്തിരിക്കുകയാണെങ്കില്‍ മുകളില്‍ പറഞ്ഞ മൂന്ന് ശ്രമങ്ങളും പരാജയപ്പെടാം. എന്നാല്‍ ഈ മാര്‍ഗം നിങ്ങളുടെ സംശയമെല്ലാം ദുരീകരിക്കും. നിങ്ങളെ ബ്ലോക്ക് ചെയ്തെന്ന് കരുതുന്നയാളെ മറ്റൊരാളുടെ ഫേസ്ബുക്ക്‌ അക്കൗണ്ടില്‍ നിന്ന് സേര്‍ച്ച് ചെയ്യുക. ആ സേര്‍ച്ച്‌ ഫലത്തില്‍ അവരുടെ പ്രൊഫൈല്‍ വരുന്നുണ്ടെങ്കില്‍, എന്നാല്‍ നിങ്ങളുടെ സേര്‍ച്ചില്‍ വരുന്നും ഇല്ലെങ്കില്‍ അയാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തിരിക്കുന്നുവെന്ന് ഉറപ്പിക്കാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button