Latest NewsTechnology

ഓൺലൈനിലൂടെ ഇ.എം.ഐ വഴി മൊബൈൽ ഫോൺ വാങ്ങാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ഇതാ

നിരവധി ഓൺലൈൻ വ്യാപാര സൈറ്റുകൾ ഇ.എം.ഐ വഴി ഫോണുകൾ മറ്റും വാങ്ങുന്നവർക്ക് വമ്പൻ ഓഫറുകളാണ് നൽകാറുള്ളത്. നോ കോസ്റ്റ് ഇ.എം.ഐ മുതൽ വമ്പൻ ഓഫറുകളും ക്യാഷ്ബാക്ക് ഓഫറുകളും നൽകാറുണ്ട്. രാജ്യത്തെ ഉപഭോക്താക്കളിൽ മിക്കവാറും പേരും ഇ.എം.ഐ വഴി വാങ്ങാൻ ആഗ്രഹിക്കുന്നവരാണ്. തങ്ങളുടെ പ്രിയപ്പെട്ട ഫോൺ വാങ്ങാനും മൊത്തം തുക മാസാമാസം അടയ്ക്കാനും ഇതിലൂടെ സാധിക്കും. 24 മാസത്തിനുള്ളിൽ ഉപഭോക്താവ് ആഗ്രഹിക്കുന്ന ഏതൊരു കാലപരിധിക്കുള്ളിലും പണം അടച്ച് തീർക്കാവുന്നതാണ് ഇതിന്റെ ഏറ്റവും വലിയ ഗുണം.

Also Read: ഫേസ്ബുക്കില്‍ ഒരാള്‍ നിങ്ങളെ ബ്ലോക്ക് ചെയ്തുവെന്ന് എങ്ങനെ അറിയാം?

കൈവശം ക്രെഡിറ്റ് കാർഡും ആവശ്യമായ ക്രെഡിറ്റ് ലിമിറ്റും ഉണ്ടെങ്കിൽ ഇ.എം.ഐ വഴി ഫോൺ വാങ്ങുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എങ്ങനെയാണ് ഇതെന്ന് നോക്കാം.

1. നിങ്ങൾ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്ന വെബ്‌സൈറ്റ് തുറക്കുക.

2. വാങ്ങാൻ ആഗ്രഹിക്കുന്ന സ്മാർട്ഫോൺ തിരഞ്ഞെടുക്കുക.

3. ഫോണിന്റെ ചുവട്ടിലെ ‘buy now’ ബട്ടൺ ക്ലിക്ക് ചെയ്യുക.

4. ഡെലിവറി അഡ്രസ്സും ഫോൺനമ്പറും മറ്റു വിവരങ്ങളും നൽകിയ ശേഷം പേയ്‌മെന്റ് ഓപ്ഷനിലേയ്ക്ക് പോകുക.

5. അവിടെ പേയ്‌മെന്റ് ഓപ്ഷനായി ഇ.എം.ഐ കൊടുത്ത ശേഷം ‘continue’ ബട്ടൺ ക്ലിക്ക് ചെയ്യുക.

6. നിങ്ങൾക്ക് ക്രെഡിറ്റ് കാർഡ് ലഭ്യമാക്കിയ ബാങ്ക് സെലക്ട് ചെയ്യുക.

7. ഇ.എം.ഐ കാലപരിധി നിങ്ങളുടെ ഇഷ്ടാനുസരണം തിരഞ്ഞെടുക്കുക (3 മാസം മുതൽ 24 മാസം വരെ).

8. കാർഡ് വിവരങ്ങൾ നൽകിയ ശേഷം ‘continue’ ബട്ടൺ ക്ലിക്ക് ചെയ്യുക.

9. ഇപ്പോൾ കാർഡുമായി ബന്ധിപ്പിച്ചിട്ടുള്ള ഫോൺ നമ്പറിലേയ്ക്ക് OTP സന്ദേശം ലഭ്യമാകും.

10. OTP നൽകുന്നതോടെ പേയ്‌മെന്റ് നടപടികൾ പൂർത്തിയാവുകയും ഫോൺ നിങ്ങളുടെ അഡ്രസ്സിൽ ലഭിക്കുകയും ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button