തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്ദാന ചടങ്ങില്‍ നിന്നും മോഹന്‍ലാലിനെ ഒഴിവാക്കണം എന്ന ഭീമന്‍ ഹരജി മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ച സംഭവത്തില്‍ വിവാദം പുകയുകയാണ്. വിഷയത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി രംഗത്തെത്തി. മോഹന്‍ലാലിനെ പോലെ ഒരാളെ വിളിച്ച് വരുത്തിയിട്ട് ഊണില്ലാ എന്ന് പറഞ്ഞാല്‍ അത് നമ്മുടെ സാസംക്കാരിക നയത്തിനുള്ള വലിയ തിരിച്ചടിയാകുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
READ ALSO: മോഹന്‍ലാല്‍ ഇല്ലാത്ത ഒരു മലയാള സിനിമയെ കുറിച്ച് സംസാരിക്കാന്‍ സാധിക്കുമോ? പ്രകാശ് രാജ്
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;
ഞാന്‍ അഞ്ചാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമ കാണുന്നത് …. പിന്നിടങ്ങോട്ട് T.P. ബാലഗോപാലന്‍, വാനപ്രസ്ഥം നാടോടിക്കാറ്റ്, പഞ്ചാഗ്‌നി, അമൃതംഗമയ ദേവാസുരം, കീരിടം, തൂവാനതുമ്പികള്‍ …. അങ്ങിനെ എണ്ണിയാല്‍ ഒടുങ്ങാത്ത മലയാളികളെ എന്നും വേട്ടയാടിക്കൊണ്ടിരിക്കുന്ന കഥാപാത്രങ്ങളെ സമമാനിച്ച ഒരു മനുഷ്യനെ ഒരു മഹാനടനെ ബഹിഷക്കരിക്കാന്‍ സാസംക്കാരിക കേരളത്തിനാവില്ലാ…കേരളമേ ഇത്തരം കപട ബുദ്ധിജീവി പ്രസതാവനകള്‍ക്ക് നേരെ നിങ്ങള്‍ പ്രതിഷേധിക്കേണ്ട സമയമാണിത്… പ്രിയപ്പെട്ട ചലച്ചിത്ര വിദ്യാര്‍ത്ഥികളെ നിങ്ങള്‍ ഈ നടനെ ബഹിഷ്‌ക്കരിച്ചാല്‍ പാഠപുസ്തകം കീറി കളയുന്നതു പോലെയാവും… അന്യഭാഷകളില്‍ അഭിനയിക്കാന്‍ ചെല്ലുമ്പോള്‍ അവിടുത്തെ വലിയ സംവിധായകരും നടന്‍മാരും ഈ മനുഷ്യനെ പറ്റി വിസമയം കൊള്ളുന്നത് ഞാന്‍ നേരിട്ട അനുഭവിചിട്ടുണ്ട് …. ഇദ്ദേഹത്തെ പോലെ ഒരാളെ വിളിച്ച് വരുത്തിയിട്ട് ഊണില്ലാ എന്ന് പറഞ്ഞാല്‍ അത് നമ്മുടെ സാസംക്കാരിക നയത്തിനുള്ള വലിയ തിരിച്ചടിയാകും….
Post Your Comments