Latest NewsGulf

ദുബായ്യില്‍ പ്രവാസി യുവതിയെ ഡേറ്റിംഗിന് കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു

ദുബായ്: ഡേറ്റിംഗിന്റെ പേരില്‍ പ്രവാസി യുവതിയെ കൂട്ടിക്കൊണ്ട് പോയി ബലാത്സംഗം ചെയ്തു. 2017 ഡിസംബറിലാണ് സംഭവം നടന്നത്. 29കാരനായ ഇറാനിയന്‍ യുവാവ് ഫിലിപ്പിയന്‍ യുവതിയെ ഡേറ്റിംഗിന് ക്ഷണിക്കുകയും മരുഭൂമിയില്‍ എത്തിച്ച് ബലാത്സംഗം ചെയ്യുകയുമായിരുന്നു. 33കാരിയാണ് പരാതിയുമയി രംഗത്തതെത്തിയത്. കേസിന്റെ ഹിയറിംഗ് കോടതിയില്‍ നടക്കുകയാണ്.

സെയില്‍സ് വുമണായി ജോലി ചെയ്യുന്ന യുവതിയാണ് ബലാത്സംഗത്തിനിരയായത്. ഡിസംബര്‍ 10ന് രാത്രി 9.30ന് യുവാവ് യുവതിക്ക് മെസേജ് ചെയ്തു. ഒരു വര്‍ഷം മുമ്പ് പരിചയപ്പെട്ട സുഹൃത്ത് ഡേറ്റിംഗിന് ക്ഷണിച്ചു എന്നാല്‍ താന്‍ പോകുന്നില്ലെന്നായിരുന്നു മെസേജ്. തുടര്‍ന്ന് യുവതി പ്രതിക്കൊപ്പം ഡേറ്റിംഗിന് പോവുകയായിരുന്നു. രാത്രി 11 മണിക്ക് അല്‍ മുര്‍ഖബാദ് മെട്രോ സ്റ്റേഷനില്‍ വെച്ചാണ് യുവതി യുവാവിനെ കാണുന്നത്.

READ ALSO: ഭാര്യയുടെ അവിഹിതം പിടിക്കാന്‍ പര്‍ദ്ദ ധരിച്ച് ദുബായ് മെട്രോയിലെത്തിയ ഇന്ത്യക്കാരനായ യുവാവിന് സംഭവിച്ചത്

മരുഭൂമിയിലേക്ക് യുവാവ് യുവതിയെ കൂട്ടി പോയി. അവിടെ മൂന്ന് പുരുഷന്മാരും ഒരു സ്ത്രീയും ഉണ്ടായിരുന്നെന്നും യുവതി പറഞ്ഞു. അവിടെ വെച്ച് മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തതായി യുവതി പ്രൊസിക്യൂട്ടറോട് പറഞ്ഞു. പുലര്‍ച്ചെ 3 മണിയോടെ മറ്റുള്ളവര്‍ പോയി. തുടര്‍ന്ന് തന്നെ തിരികെ വീട്ടില്‍ ആക്കാന്‍ യുവാവിനോട് ആവശ്യപ്പെട്ടു. പക്ഷെ പ്രതി തയ്യാറായില്ല.

വാഹനത്തില്‍ കയറിയപ്പോഴേ പ്രതി തന്റെ നേരെ ചാടി വീണെന്നും ബലം പ്രയോഗിച്ച് തന്നെ വിവവസ്ത്രയാക്കിയ ശേഷം ബലാത്സംഗം ചെയ്‌തെന്നും പിന്നീട് വീട്ടില്‍ തിരികെ എത്തിച്ചെന്നും യുവതി പറഞ്ഞു. ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ യുവതി എന്ന് ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്ന് രേഖയുണ്ട്. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് യുവാവ് പറയുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button