ഒരു തണുത്ത ബിയര്‍ കുടിച്ച് ക്ഷീണം അകറ്റുന്നവരാണ് പൊതുവെ എല്ലാരും. അമിതമായ ലഹരി ഇല്ലാത്തതിനാല്‍ ആണ് പെണ് വ്യത്യാസമില്ലാതെ ഏവരും ഇത് ഉപയോഗിക്കുന്നു. എന്നാല്‍ ഇനി കഥ മാറും. ഒരു ബിയര്‍ കുടിച്ചല്‍ മൂന്നിരട്ടി കിക്കാകും ലഭിക്കുക. കഞ്ചാവ് ചെടിയുടെ ഇലവാറ്റിയുള്ള ബിയര്‍ വിപണിയിലെത്താന്‍ ഒരുങ്ങുകയാണ്. കാനഡയിലെ പുതിയ ബിയര്‍ കമ്പനിയാണ് ഇതിന് പിന്നില്‍.
READ ALSO: ബിയര്‍ ഉല്പാദന പ്ലാന്റിന് അനുമതി നല്കി കേരള സര്‍ക്കാര്‍
പ്രൊവിന്‍സ് ബ്രാന്‍ഡ്സ് എന്ന കമ്പനിയാണ് പുതിയ ബിയര്‍ പരീക്ഷണം നടത്തുന്നത്. കഞ്ചാവിന്റെ തണ്ടും വേരും ഇലയും ഇട്ട് വാറ്റിയാണ് ബിയര്‍ ഉണ്ടാക്കുന്നത്. സാധാരണ ബിയറിനേക്കാള് വീര്യമുണ്ടെങ്കിലും കൂടുതല്‍ ഗുണകരമായതാണിതെന്നാണ് കമ്പനി പറയുന്നത്. കഞ്ചാവ് രൂപം മാറ്റി ഉപയോഗിക്കുന്നത് കാനഡയില്‍ നിയമവിധേയമാക്കിയിരുന്നു. 90 വര്‍ഷമായി കഞ്ചാവിന് രാജ്യത്തുണ്ടായിരുന്ന വിലക്കാണ് പാര്‍ലമെന്റ് വോട്ടെടുപ്പിലൂടെ ഇല്ലാതാക്കിയത്.
Post Your Comments