KeralaLatest News

ദുരിതാശ്വാസ ആനുകൂല്യങ്ങള്‍ തട്ടാൻ അനര്‍ഹർ ശ്രമിക്കുന്നതായി ആരോപണം

കൊച്ചി: ദുരിതാശ്വാസ ആനുകൂല്യങ്ങള്‍ തട്ടാൻ അനര്‍ഹ ശ്രമിക്കുന്നതായി ആരോപണം. ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവരുടെ പട്ടികയില്‍ അനധികൃതമായി കയറിപ്പറ്റിയാണ് ആനുകൂല്യങ്ങള്‍ നേടാന്‍ ശ്രമം നടക്കുന്നത്. ക്യാംപിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് അനര്‍ഹരും പട്ടികയില്‍ ഇടം നേടുന്നതെന്നാണ് വിവരം. വെള്ളപ്പൊക്കത്തെ തുടർന്ന് 500 ഓളം ദുരിതാശ്വാസ ക്യാംപുകളിലായി 59517 പേര്‍ ഉണ്ടായിരുന്നുവെന്നാണ് സര്‍ക്കാര്‍ കണക്ക്. എന്നാല്‍ ഇത്രയധികം പേര്‍ ക്യാംപില്‍ ഉണ്ടായിരുന്നില്ലെന്നാണ് ക്യാംപുകളില്‍ വസിച്ച നാട്ടുകാരും പൊതുപ്രവര്‍ത്തകരും പറയുന്നത്.

ALSO READ: ദുരിതാശ്വാസ ക്യാമ്പിലും ജാതി വിവേചനം : ദളിതർ ഉണ്ടാക്കിയ ഭക്ഷണം കഴിക്കില്ലെന്ന് പറഞ്ഞ് ഒരുവിഭാഗം ക്യാമ്പ് ബഹിഷ്കരിച്ചു

രേഖകളില്‍ 1500 ഓളം പേര്‍ ദുരിതാശ്വാസ ക്യാംപില്‍ ഉണ്ടായിരുന്നുവെന്നാണ് കണക്ക്. എന്നാല്‍ കേവലം 300 പേര്‍മാത്രമാണ് ക്യാംപില്‍ ഉണ്ടായിരുന്നതെന്നും ശേഷിക്കുന്നവര്‍ സുരക്ഷിതരോ മറ്റ് അഭയ കേന്ദ്രങ്ങള്‍ തേടിപ്പോയവരോ ആകുമെന്നാണ് ആരോപണം. ക്യാംപുകളില്‍ പേര് രജിസ്റ്റര്‍ ചെയ്തവരെല്ലാം ദുരിത ബാധിതരാണോ എന്ന് പരിശോധിച്ച ശേഷമല്ല നഷ്ടപരിഹാരവിതരണം നടത്താറ്. അതുകൊണ്ട് പേര് രജിസ്റ്റര്‍ ചെയ്യ്താല്‍ അനര്‍ഹക്കും പണമടക്കമുള്ള സഹായങ്ങള്‍ ലഭിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button