കൊല്ലം: കിടക്കയില്‍ മൂത്രമൊഴിച്ച കാരണത്തിന് രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ചു. കൊല്ലം കരുനാഗപ്പളളയിലാണ് സംഭവം. പരിക്കേറ്റ കുട്ടി കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്. കാലിലും വയറിലും തുടയിലും കുട്ടിക്ക് പൊളളലേറ്റിട്ടുണ്ട്.
Read also: രണ്ടാനമ്മ എട്ടാം വയസ്സിൽ വിറ്റ പെൺകുട്ടി തിരികെയെത്തിയത് പതിനാറാം വയസ്സിൽ – അനുഭവിച്ച പീഡനങ്ങളിങ്ങനെ
കഴിഞ്ഞ ഒരാഴ്ചയായി കുട്ടി സ്‌കൂളില്‍ വന്നിരുന്നില്ല. തിരിച്ചെത്തിയപ്പോൾ പനി ആയിരുന്നുവെന്നാണ് കുട്ടി ടീച്ചർമാരോട് പറഞ്ഞത്. എന്നാൽ പിന്നീട് ടീച്ചർമാർ കാര്യം തിരക്കിയപ്പോഴാണ് കിടക്കയില്‍ മൂത്രമൊഴിച്ചതിന് ചട്ടുകം പഴുപ്പിച്ച് പൊളളിച്ച വിവരം പുറത്തറിയുന്നത്. കുട്ടിയില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ വിവരം അറിയിക്കുകയും മാതാപിതാക്കളെ അറസ്റ്റ് ചെയ്യുകയും ചെയ്‌തു.
Post Your Comments