Latest NewsIndia

സർക്കാർ അഗതിമന്ദിരത്തിൽ 20 പെൺകുട്ടികളെ പീഡിപ്പിച്ച സംഭവം; ജില്ലാ ഓഫീസര്‍ അടക്കം 10 പേര്‍ പിടിയിൽ

മുസാഫര്‍പുര്‍: ബീഹാറിലെ സർക്കാർ അഗതിമന്ദിരത്തിൽ 20 പെൺകുട്ടികളെ കൂട്ട ലൈംഗികപീഡനത്തിനിരയാക്കിയ സംഭവത്തിൽ ജില്ലാ ശിശുസംക്ഷണ ഓഫീസറും വനിതാവാര്‍ഡന്മാരും ഉള്‍പ്പെടെ 10 പേര്‍ അറസ്‌റ്റില്‍.അഗതിമന്ദിരത്തിലെ 40 പെണ്‍കുട്ടികളില്‍ 20 പേരും ലൈംഗിക പീഡനത്തിനിരയായെന്ന്‌ വൈദ്യപരിേശാധനയില്‍ തെളിഞ്ഞിരുന്നു. മുംബൈ ആസ്‌ഥാനമായുള്ള എന്‍.ജി.ഒ. സംഘടന നടത്തിയ പരിശോധനയെത്തുടര്‍ന്നാണു പീഡനവിവരം പുറംലോകം അറിഞ്ഞത്.

ALSO READ: യുവാക്കളുമായി പ്രകൃതിവിരുദ്ധ പീഡനം, ആള്‍ദൈവം അറസ്റ്റില്‍

പീഡനത്തിന് വഴങ്ങാതിരുന്ന ഒരു പെണ്‍കുട്ടിയെ മര്‍ദിച്ചു കൊലപ്പെടുത്തി മന്ദിരത്തിന്റെ അങ്കണത്തില്‍ കുഴിച്ചിട്ടതായി മറ്റൊരു അന്തേവാസി വെളിപ്പെടുത്തി. സംഭവത്തെക്കുറിച്ചു സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ടു പ്രതിപക്ഷപാര്‍ട്ടിയായ ആര്‍.ജെ.ഡി. നിയമസഭയില്‍ ബഹളംവച്ചു. പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായില്ല. കൂടുതല്‍ സ്‌ഥലങ്ങളില്‍ പരിശോധന നടത്തുമെന്നു പോലീസ്‌ സുപ്രണ്ട്‌ ഹര്‍പ്രീത്‌ കൗര്‍ അറിയിച്ചു. സംഭവത്തിന്റെ അടിസ്ഥാനത്തിൽ പെൺകുട്ടികളെ സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറ്റി.

shortlink

Related Articles

Post Your Comments

Related Articles


Back to top button