ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും ഭാരമുള്ള വാര്‍ത്താവിതരണ ഉപഗ്രഹം ബഹിരാകാശത്തെത്തിച്ച് സ്പെയ്സ് എക്സ്. അമേരിക്കന്‍ എയ്റോസ്പെയ്സ് കമ്പനിയായ സ്പെയ്സ് എക്സ് ആണ് കനേഡിയന്‍ ടെലികോം കമ്പനിയായ ടെലിസാറ്റിനു വേണ്ടി ടെല്‍സ്റ്റാര്‍ 19വി എന്ന ഉപഗ്രഹം വിക്ഷേപിച്ചത്. 7076 കിലോയാണ് ഉപഗ്രഹത്തിന്റെ ഭാരം.
Also Read : അതിവേഗ ഇന്റര്‍നെറ്റ് യാഥാര്‍ത്ഥ്യമാക്കാനുള്ള ഉപഗ്രഹം വിക്ഷേപിക്കുന്നത് ഐ.എസ്.ആര്.ഒ നീട്ടി
ഞായറാഴ്ച പുലര്‍ച്ചെ കേപ് കാനവറില്‍ നിന്നായിരുന്നു ഉപഗ്രഹം വിക്ഷേപിച്ചത്. വിക്ഷേപിച്ച റോക്കറ്റിന്റെ ചില ഭാഗങ്ങള്‍ സ്പെയ്സ് എക്സ് വീണ്ടെടുത്തു. റോക്കറ്റിന്റെ ഭാഗങ്ങള്‍ വീണ്ടെടുക്കാന്‍ പ്രത്യേക കപ്പല്‍ സജ്ജമാക്കിയിരുന്നു. സ്പെയ്സ് എക്സ് ഇതു പുനരുപയോഗിക്കും.
വിശ്വസ്ത റോക്കറ്റായ ഫാല്‍ക്കണ്‍ ഒന്‍പതാണു പുതിയ വിക്ഷേപണവും നടത്തിയത്.
Post Your Comments