Latest NewsKerala

ശബരിമല സ്ത്രീ പ്രവേശനം: പ്രതികരണവുമായി സന്തോഷ്‌ പണ്ഡിറ്റ്‌

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ പ്രതികരണവുമായി നടനും സംവിധായകനുമായ സന്തോഷ്‌ പണ്ഡിറ്റ്‌. ശബരിമലയിൽ സ്ത്രീകൾ കയറിയാൽ എന്താണ് കുഴപ്പം, എന്ത് കൊണ്ട് പാടില്ല ? തുടങ്ങിയ വിശദാംശങ്ങള്‍ സന്തോഷ്‌ ഫേസ്ബുക്കില്‍ കുറിച്ചു.

ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും യഥാ൪ത്ഥ തത്ത്വമറിയുന്ന ഈശ്വര വിശ്വസികളായ ഒരു സ്ത്രീകളും ഈ പറഞ്ഞ കാലയളവിൽ മല ചവിട്ടില്ല. പിന്നെ ആർക്കാണ് നിർബന്ധം. ഈ അനാവശ്യ  വിവാദം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സന്തോഷ്‌ പണ്ഡിറ്റിന്റെ കുറിപ്പിന്റെ പൂര്‍ണരൂപം

ഇന്നു രാത്രിയിലെ ചിന്താ വിഷയം..

ശബരിമലയിൽ സ്ത്രീകൾ കയറിയാൽ
എന്താ കുഴപ്പം…….
എന്തുകൊണ്ട് പാടില്ല ……..
ഇതിന്റെ വിശദാംശങ്ങളിലേക്ക് ..

സാധാരണ ഒരു അമ്പലത്തിൽ പോകുന്നത് പോലെയല്ല ശബരിമലക്കു പോകുന്നത് എന്ന് വ്യക്തം…
വ്യത്യസമെന്തെന്നാൽ സാധാരണ അമ്പലങ്ങളിൽ ഭക്തൻ ഭഗവാനെ കാണാൻ പോകുന്നു. പക്ഷേ ശബരിമലയിൽ അങ്ങനെയല്ല.

വെറും ഭക്തന്മാർക്ക് അവിടെ പ്രവേശനമില്ല. അവിടെ പോകണമെങ്കിൽ ഭക്തൻ ആദ്യം ഭഗവാനാകണം.

41 ദിവസത്തെ ശാരീരികവും മാനസികവുമായ കഠിന പരിശ്രമത്താൽ മനസ്സാ വാചാ കർമ്മണാ ഏതാണ്ട് ഭഗവാന്റെ അതേ തലത്തിൽ എത്തിയവരാണ് ശബരിമലയിൽ പോയി അയ്യപ്പനെ ദർശിക്കേണ്ടത്.

ദർശനം നൽകുന്ന ആളെയും ദർശനം സ്വീകരിക്കുന്ന ആളെയും അയ്യപ്പൻ എന്ന ഒരേ പേരിലാണ് അറിയപ്പെടുന്നത്.

അവിടെ വലിപ്പ ചെറുപ്പമോ, ജാതി, മത വ്യത്യാസങ്ങളോ ഒന്നുമില്ല. വെറും 41 ദിവസം പരിശ്രമിച്ചാൽ ഭഗവാനാകാം.

അതായത് ഭഗവാൻ നമുക്ക് പിടി തരാതെ മുകളിലിൽ ഒളിച്ചിരിക്കുന്ന ഒരു ആളല്ല.
അത് നമ്മളുടെ ഉള്ളിൽ തന്നെ ഉള്ള ചൈതന്യമാണ്.

സന്നിധാനത്തു വെച്ച് അയ്യപ്പ വിഗ്രഹം കാണുന്ന അയ്യപ്പന് തോന്നുകയാണ് ങേ…ഇത് ഞാൻ തന്നെ അല്ലേ എന്ന്???!!!!! അതെ അത് നീ തന്നെയാകുന്നു.
അതിനെയാണ് സംസ്കൃതത്തിൽ തത്ത്വമസി എന്ന് പറയുന്നത്….
“സാമ വേദ”ത്തീലെ “ഛാന്ദഗ്യോപനിഷത്ത്”
നിന്നും എടുത്ത വാക്കാണീത്…

അതായത് ശബരിമലയിൽ പോകാനുള്ള യോഗ്യത ജാതിയോ, മതമോ, ആധാർ കാർഡോ ഒന്നുമല്ല.

41 ദിവസം കൊണ്ട് സ്വയം ഭഗവാനായി മാറുക എന്നത് മാത്രമാണ്.
(മനസ്സു വെച്ചാൽ ഭഗവാനാകാൻ വെറും 41 ദിവസം മതി )

പക്ഷേ അതിനുള്ള കഠിന പരിശ്രമത്തിൽ പരമാവധി 28 ദിവസത്തിനപ്പുറത്തേക്ക് എത്താൻ പത്ത് വയസ്സിനും അമ്പതിനും ഇടക്കുള്ള സ്ത്രീകൾക്ക് കഴിയാത്തത് കൊണ്ടാണ് അവർ ഈ സാഹസത്തിന് മുതിരാത്തത്.

അത് സ്ത്രീകളുടെ കുറവോ മറ്റേത് പുരുഷന്മാരുടെ മേന്മയോ ആണെന്ന് അതിന് അർത്ഥമില്ല.
വളരെ ഗഹനവും അതേ സമയം നിസ്സാരമായി ചിന്തിച്ചാൽ മനസ്സിലാക്കാവുന്നതുമായ ഈ തത്വം അറിയാതെ ഇതിനെതിരെ പ്രതിഷേധിക്കുന്നത്,ചെയ്യരുത് എന്ന് പറയുന്ന കാര്യങ്ങൾ മാത്രം ചെയ്യുന്ന ഒരു ചെറിയ കുട്ടിയുടെ ബാല്യ ചാപല്യങ്ങളായി മാത്രമേ കാണാൻ പറ്റൂ…

പക്ഷേ ആ കുട്ടിയെ തിരുത്താൻ വേണ്ടി മറ്റുള്ളവരും ആ കുട്ടിയുടെ തലത്തിലേക്ക് അധ:പതിക്കേണ്ട ആവശ്യമില്ല. കാര്യങ്ങൾ പറഞ്ഞു കൊടുക്കുക. ബുദ്ധി ഉള്ളവർ അത് ഉൾക്കൊണ്ടു കൊള്ളും….

ഇനി ആരൊക്കെ എന്തൊക്കെ പറഞ്ഞാലും യഥാ൪ത്ഥ തത്ത്വമറിയുന്ന ഈശ്വര വിശ്വസികളായ ഒരു സ്ത്രീകളും ഈ പറഞ്ഞ കാലയളവിൽ മല ചവിട്ടില്ല …പിന്നെ ആർക്കാണ് നിർബന്ധം….ഈ അനാവശ്യ
വിവാദം അവസാനിപ്പിക്കുക…

shortlink

Related Articles

Post Your Comments

Related Articles


Back to top button